റയലിൽ എത്തിയ ശേഷം സൂപ്പർ താരം കിലിയൻ എമ്പാപ്പേക്ക് തന്റെ മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം മാഡ്രിഡിലേക്ക് എത്തിയത്.താരം ഇത് വരെ റയലിന് ഒപ്പം 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.12 ഗോളും സ്വന്തമാക്കി.
കൂടാതെ രണ്ട് അസ്സിസ്റ്റും താരത്തിന്റെ പേരിലുണ്ട്. എന്നാൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അദ്ദേഹത്തിന് പരിക്ക് ഏറ്റിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് പരിശീലകൻ കാർലോ ആൻച്ചലോട്ടി വ്യക്തമാക്കി. ഓവർലോഡ് കൊണ്ട് ഉണ്ടായ പ്രശ്നമാണ് എമ്പാപ്പെക്ക് സംഭവിച്ചതെന്നും കാർലോ വ്യക്തമാക്കുന്നു.
ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അറ്റ്ലാന്റയായിരുന്നു റയലിന്റെ എതിരാളികൾ.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ വിജയിച്ചത്. എമ്പാപ്പെയാണ് റയലിന്റെ ആദ്യ ഗോൾ സ്കോർ ചെയ്തത്.വിനിഷ്യസും ബെല്ലിങ്ഹാമുമാണ് മറ്റു സ്കോറർമാർ.