in

LOVELOVE AngryAngry LOLLOL OMGOMG CryCry

എംബപ്പേയുടെ മലക്കംമറിച്ചിൽ, ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയെന്നു പറഞ്ഞ താരം റൊണാൾഡോ ഫാൻ ബോയി എന്നപേരിൽ പ്രശസ്തനായിരുന്നു

ചെറുപ്പം മുതൽ തന്നെ അദ്ദേഹം നൽകുന്ന അഭിമുഖങ്ങളിൽ എല്ലാം ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണ് എന്ന ചോദ്യത്തിന് യാതൊരു സംശയവും ഇല്ലാതെ ക്രിസ്ത്യാനോ റൊണാൾഡോ എന്ന് മാത്രം പറയുന്ന താരമായിരുന്നു കിലിയൻ എംബാപ്പെ. അദ്ദേഹത്തിനോടുള്ള തൻറെ ആരാധനയും അഭിനിവേശവും എംബപ്പേ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്.

PSG Trio

ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് ഇതിഹാസത്തിന്റെ ഏറ്റവും പ്രശസ്തനും പ്രതിഭാധനനുമായ ആരാധകൻ എന്ന് വിളിക്കപ്പെട്ടിരുന്ന താരമായിരുന്നു ഫ്രഞ്ച്‌ യുവതാരമായ കിലിയൻ എംബാപ്പെ. തൻറെ മുറി മുഴുവൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ ചിത്രം പതിപ്പിച്ച എന്തൊക്കെയുണ്ട് ഫോട്ടോ സോഷ്യൽ മീഡിയയിൽ എല്ലായ്പ്പോഴും വൈറൽ ടോപിക് തന്നെയാണ്.

കാറ്റലോണിയൻ ക്ലബ് വിട്ടശേഷം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിയിലേക്ക് എത്തിയത് എംബപ്പയുടെ
മനോഭാവത്തിന് മാറ്റം ഉണ്ടാക്കുമോ എന്നത് കഴിഞ്ഞ കുറെ കാലങ്ങളായി ഫുട്ബോൾ ആരാധകർ ഏറെ തലപുകച്ചു നിന്ന വിഷയങ്ങളിൽ ഒന്നായിരുന്നു. ആരാധകരുടെ അത്തരം ആശങ്കകൾക്ക് കഴമ്പുണ്ടെന്ന് തന്നെയാണ് ഇപ്പോഴത്തെ സൂചനകൾ.

PSG Trio

ചെറുപ്പം മുതൽ തന്നെ അദ്ദേഹം നൽകുന്ന അഭിമുഖങ്ങളിൽ എല്ലാം ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണ് എന്ന ചോദ്യത്തിന് യാതൊരു സംശയവും ഇല്ലാതെ ക്രിസ്ത്യാനോ റൊണാൾഡോ എന്ന് മാത്രം പറയുന്ന താരമായിരുന്നു കിലിയൻ എംബാപ്പെ. അദ്ദേഹത്തിനോടുള്ള തൻറെ ആരാധനയും അഭിനിവേശവും എംബപ്പേ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്.

എന്നാൽ ഇന്നലെ ക്ലബ് ബ്രൂഗേക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച കിലിയൻ എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സി ആണെന്ന് പറഞ്ഞു. ക്രിസ്ത്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനായ താരത്തിൽ നിന്നും വന്ന ഈ വാക്കുകൾ ഫുട്ബോൾ ലോകത്ത് ഇപ്പോൾ ചർച്ചയാവുകയാണ്. തൻറെ ആരാധനാമൂർത്തിയെ മാറ്റി ഫ്രഞ്ച് യുവതാരം അവിടെ ലയണൽ മെസ്സിയെ പ്രതിഷ്ഠിച്ചുവോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

അദ്ദേഹത്തിൻറെ വാക്കുകളുടെ മലയാള പരിഭാഷ ഇപ്രകാരമാണ്. “ലയണൽ മെസിക്കൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. കുറച്ചു ദിവസങ്ങൾക്കു മുൻപ് താരം ബാലൺ ഡി ഓർ സ്വന്തമാക്കി. ഇന്നു താരം രണ്ടു ഗോളുകൾ നേടി വളരെ സന്തോഷത്തിലാണ്. അദ്ദേഹം ഭാവിയിലും ഞങ്ങളെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു.”

മെസിയുടെ പ്രതികരണം ആത്മാർത്ഥമല്ലെന്നു പറഞ്ഞിട്ടില്ലെന്ന് ലെവൻഡോസ്‌കി, സംഭവത്തിൽ താരത്തിന്റെ വിശദീകരണമിങ്ങനെ…

UCL ബെസ്റ്റ് ഡയറക്ട് ഫ്രീകിക്ക് ടേക്കർ റാങ്കിംഗിൽ മൂന്നാംസ്ഥാനത്ത് മെസ്സി, അപ്പോൾ ഒന്നാം സ്ഥാനം ആർക്ക്?