in

LOVELOVE CryCry OMGOMG LOLLOL

മെസ്സിക്കും നെയ്മറിനുമൊപ്പം എങ്ങനെ കളിക്കണമെന്ന് വിശദീകരിച്ച് എംബാപ്പെ…

“മെസ്സിയും നെയ്മറെയും പോലുള്ള താരങ്ങൾക്കൊപ്പം കളിക്കുമ്പോൾ, നിങ്ങൾക്ക് 12 തവണ പന്ത് ലഭിച്ചാൽ 12 തവണയും ഷൂട്ട് ചെയ്യാൻ കഴിയില്ല, അത് സാധ്യമല്ല. നിങ്ങളുടെ സഹതാരങ്ങൾക്ക് പന്ത് എങ്ങനെ കൊടുക്കണമെന്നും അവരെ എങ്ങനെ സന്തോഷിപ്പിക്കണമെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. കാരണം ഇതുപോലെയുള്ള താരങ്ങളാണ് നമ്മളെ വിജയിക്കാൻ സഹായിക്കുന്ന കളിക്കാർ.”

PSG Trio

ലയണൽ മെസ്സിയെയും നെയ്മർ ജൂനിയറിനെയും പോലെയുള്ള മികച്ച താരങ്ങൾക്കൊപ്പം കളിക്കുമ്പോൾ എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചിരിക്കുകയാണ് ഫ്രഞ്ച് യുവതാരമായ കയ്ലിയൻ എംബാപ്പെ, പാരിസ് സെന്റ് ജർമയിന്റെ മുന്നേറ്റനിരയിലെ സൂപ്പർ ത്രയം കൂടിയാണ് മെസ്സി -നെയ്മർ -എംബാപ്പെ.

PSG Trio

“നിങ്ങൾക്ക് ചുറ്റും മികച്ച കളിക്കാർ ഉള്ളപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർ സന്തുഷ്ടരാകണമെന്നാണ്, കാരണം നിങ്ങൾക്ക് അവരിൽ നിന്ന് സന്തോഷം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ സ്കോർ ചെയ്തില്ലെങ്കിലും, നിങ്ങൾ സ്വയം സന്തോഷിക്കും, നിങ്ങൾക്ക് കിരീടങ്ങൾ നേടാനാകും, ഈ കാരണം കൊണ്ട് തന്നെയാണ് ഞങ്ങളും ഇവിടെയുള്ളത്.”

“മെസ്സിയും നെയ്മറെയും പോലുള്ള താരങ്ങൾക്കൊപ്പം കളിക്കുമ്പോൾ, നിങ്ങൾക്ക് 12 തവണ പന്ത് ലഭിച്ചാൽ 12 തവണയും ഷൂട്ട് ചെയ്യാൻ കഴിയില്ല, അത് സാധ്യമല്ല. നിങ്ങളുടെ സഹതാരങ്ങൾക്ക് പന്ത് എങ്ങനെ കൊടുക്കണമെന്നും അവരെ എങ്ങനെ സന്തോഷിപ്പിക്കണമെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. കാരണം ഇതുപോലെയുള്ള താരങ്ങളാണ് നമ്മളെ വിജയിക്കാൻ സഹായിക്കുന്ന കളിക്കാർ.” – കയ്ലിയൻ എംബാപ്പെ പിസ്ജി ടി. വിയോട് സംസാരിക്കുമ്പോൾ പറഞ്ഞു.

ഈ സീസണിലെ ഫ്രഞ്ച് ലീഗ് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള പിസ്ജി, യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിനെയാണ് നേരിടുന്നത്, ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പാരിസിന്റെ മണ്ണിലെത്തിക്കാൻ മൗറിസിയോ പോചെട്ടിനോക്ക് കഴിയുമോ എന്ന് കണ്ടറിയാം….

ഗോൾ വീഡിയോ; UCL ഗ്രൂപ്പ് റൗണ്ടിലെ ഏറ്റവും മികച്ച ഗോൾ ലിയോ മെസ്സിയുടേത്…

സച്ചിൻ ടെൻഡുൽക്കറെയും ക്ലാർക്കിനെയും മറികടന്ന് ജോ റൂട്ട്! ഇത് റൂട്ടിന്റെ വർഷം!