in

LOVELOVE OMGOMG CryCry LOLLOL

മെസ്സി, നെയ്മർ എന്നിവരെ പറ്റി മനസ്സ് തുറന്ന് എംബാപ്പെ സംസാരിക്കുന്നു…

അതേസമയം ഗ്ലോബ് സോക്കർ അവാർഡ് ദാന ചടങ്ങിനിടെ കയ്ലിയൻ എംബാപ്പെ സംസാരിച്ചിരുന്നു, ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നീ താരങ്ങൾക്കൊപ്പം കളിക്കുന്നതിനെ പറ്റിയും അദ്ദേഹം തന്റെ മനസ്സ് തുറന്നു, ലയണൽ മെസ്സിക്കൊപ്പമുള്ള ആദ്യ പരിശീലന സെഷനെ പറ്റിയും എംബാപ്പെ വ്യക്തമായി പറയുന്നുണ്ട്,

PSG Trio

2021-ലെ ഗ്ലോബ് സോക്കർ അവാർഡുകളിൽ, ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് നേടിയത് പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് യുവതാരമായ കയ്ലിയൻ എംബാപ്പയാണ്, പാരിസ് സെന്റ് ജർമയിൻ ക്ലബ്ബിനൊപ്പവും ഫ്രാൻസ് ദേശീയ ടീമിനൊപ്പവും അദ്ദേഹം നടത്തിയ മികച്ച പ്രകടനം തന്നെയാണ് ഈ അവാർഡിന് എംബാപ്പെയെ അർഹനാക്കിയത്,

അതേസമയം ഗ്ലോബ് സോക്കർ അവാർഡ് ദാന ചടങ്ങിനിടെ കയ്ലിയൻ എംബാപ്പെ സംസാരിച്ചിരുന്നു, ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നീ താരങ്ങൾക്കൊപ്പം കളിക്കുന്നതിനെ പറ്റിയും അദ്ദേഹം തന്റെ മനസ്സ് തുറന്നു, ലയണൽ മെസ്സിക്കൊപ്പമുള്ള ആദ്യ പരിശീലന സെഷനെ പറ്റിയും എംബാപ്പെ വ്യക്തമായി പറയുന്നുണ്ട്,

PSG Trio

“അവരെല്ലാവരും മികച്ച ആളുകളാണ്, എല്ലാം സാധാരണമാണ്, നമ്മളെല്ലാവരെയും പോലെ അവരും സമ്പാദിക്കാൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു, അവർ വളരെ മികച്ച ടീംമംഗങ്ങൾ കൂടിയാണ്,”

“ലയണൽ മെസ്സിക്കൊപ്പമുള്ള ആദ്യ പരിശീലന സെഷൻ ഞാൻ നന്നായി ഓർമ്മിക്കുന്നുണ്ട്, അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി, കാരണം അദ്ദേഹം എല്ലാം സാധാരണ പോലെ ചെയ്തു തീർക്കുന്നു, അദ്ദേഹം ആഗ്രഹിക്കുന്നതെന്തും അദ്ദേഹത്തിന് കളിക്കളത്തിൽ ചെയ്യാൻ കഴിയും, അദ്ദേഹം എന്റെ ടീമിലുള്ളത് എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്,” – എംബാപ്പെ പറഞ്ഞു.

നിലവിൽ പരിക്കിന്റെ പിടിയിലായ നെയ്മർ ജൂനിയറിനൊപ്പം ഈ സീസണിൽ അധികം മത്സരങ്ങൾ കളിക്കാൻ എംബാപ്പെക്ക് കഴിഞ്ഞിട്ടില്ലെങ്കിലും, ലയണൽ മെസ്സിക്കൊപ്പം മികച്ച ഒരു താളം കണ്ടെത്താൻ ഈ ഫ്രഞ്ച് താരത്തിന് കഴിഞ്ഞിട്ടുണ്ട്, ഈ സീസൺ കഴിയുന്നതോടെ പിസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന എംബാപ്പെയുടെ ഭാവിയെ സംബന്ധിച്ച് നിരവധി ചർച്ചകൾ തന്നെയാണ് ഫുട്ബോൾ ലോകത്ത് ഉയർന്നു കേൾക്കുന്നത്…

യുണൈറ്റഡ് സഹതാരങ്ങളോടും ആരാധകരോടുമുള്ള ക്രിസ്ത്യാനോയുടെയും ബ്രൂണോയും ഈ മനോഭാവത്തിനെതിരെ രൂക്ഷ വിമർശനം…

കളിക്കാൻ വന്നാൽ ചവിട്ടിക്കൂട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുന്നറിയിപ്പുമായി മുൻ സഹതാരം…