in

LOVELOVE LOLLOL AngryAngry OMGOMG CryCry

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് എംബപ്പേ റയലുമായി കരാറൊപ്പിട്ടേക്കും; PSGക്കെതിരെ രൂക്ഷവിമർശനം ഉയരുന്നു…

യുവതാരത്തെ കാര്യങ്ങൾ വിശദമായി ധരിപ്പിച്ചു വ്യക്തമായ ഒരു ധാരണയിൽ എത്തുന്നതിൽ ഫ്രഞ്ച് ക്ലബ് വരുത്തിയ വീഴ്ചയാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത് എന്ന വിമർശനം ഫ്രാൻസിൽ ആളിക്കത്തുകയാണ്. ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി ഉൾപ്പെടെയുള്ള താരങ്ങൾ ഇതിനു ചുക്കാൻ പിടിക്കുന്നുണ്ട്.

Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

ലോക ഫുട്ബോളിലെ ഗ്ലാമർ താരങ്ങളെയെല്ലാം കോടികൾ കൊടുത്ത് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്ന ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമൻ ഇപ്പോൾ വല്ലാത്ത ഒരു പുലിവാലു പിടിച്ചിരിക്കുകയാണ്. യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ഘട്ടത്തിലേക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ മുതലാണ് തങ്ങൾ തലയിൽ എടുത്തു വച്ചിരിക്കുന്ന പ്രതിസന്ധിയുടെ ആഴം ഫ്രഞ്ച് ക്ലബ്ബിന് മനസ്സിലായത്.

ചാമ്പ്യൻസ് ലീഗിൽ അടുത്ത മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പാരീസ് ഫ്രഞ്ച് ജർമൻ എഫ് സി യുടെ എതിരാളികൾ സ്പാനിഷ് ക്ലബ്ബായ റയൽമാഡ്രിഡ് എഫ് സി ആണ്. ഫ്രഞ്ച് ക്ലബ്ബിൻറെ സൂപ്പർതാരമായ കിലിയൻ എംബാപ്പെയെ ചൊല്ലി ഇരു ടീമുകളും തമ്മിലുള്ള തർക്കം തുടങ്ങിയിട്ട് കാലം കുറെയായി. യുവ താരം സ്പാനിഷ് ക്ലബ്ബിന് ഒപ്പം പോകണം എന്ന് പലതവണ പറഞ്ഞിട്ടും ഫ്രഞ്ച് ക്ലബ് പിടിച്ചു വെച്ചിരിക്കുകയായിരുന്നു.

Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

ഫ്രഞ്ച് ക്ലബ്ബിലെ എംബപ്പയുടെ കരാർ ഏതാണ്ട് തീരാറായിരിക്കുകയാണ്. താരത്തിനു സ്പാനിഷ് ക്ലബ്ബിലേക്ക് പോകുവാൻ താല്പര്യമുണ്ട്. അതുപോലെതന്നെ റയൽമാഡ്രിഡ് താരത്തിന്റെ കരാറൊപ്പിടുവാനുള്ള സകല സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് യുവേഫ ചാമ്പ്യൻസ് ലീഗ് റൌണ്ട് 16 ഘട്ടത്തിലേക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞത്.

കരാർ കാലാവധി തീരുന്ന സാഹചര്യത്തിൽ ജനുവരിയിൽ ഫ്രഞ്ച് യുവതാരം റയൽമാഡ്രിഡ് എഫ് സി യുമായി പ്രീ കോൺട്രാക്ട് ഒപ്പിട്ടേയ്ക്കും.
അത് കഴിഞ്ഞ ശേഷം ആയിരിക്കും ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ റയൽ മാഡ്രിഡ് പി എസ് ജി എന്നീ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നത്. അത് എംബപ്പേ എന്ന യുവ താരത്തിനെ ഫ്രാൻസിൽ വിവാദ പുരുഷനാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

യുവതാരത്തെ കാര്യങ്ങൾ വിശദമായി ധരിപ്പിച്ചു വ്യക്തമായ ഒരു ധാരണയിൽ എത്തുന്നതിൽ ഫ്രഞ്ച് ക്ലബ് വരുത്തിയ വീഴ്ചയാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്
എന്ന വിമർശനം ഫ്രാൻസിൽ ആളിക്കത്തുകയാണ്. ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി ഉൾപ്പെടെയുള്ള താരങ്ങൾ ഇതിനു ചുക്കാൻ പിടിക്കുന്നുണ്ട്.

ഇനിയും അവരെ വെച്ചുപൊറുപ്പിക്കില്ല കടുത്ത തീരുമാനങ്ങളുമായി സാവി, ബാഴ്സലോണയിലെ സൂപ്പർതാരങ്ങളെ പുറത്താക്കുന്നു

ലൂണയേയും അൽവാരോയേയും അടുത്ത സീസണിൽ പ്രതീക്ഷിക്കണ്ട