in

OMGOMG LOLLOL CryCry LOVELOVE AngryAngry

സ്‌പൈഡർ മാന്റെ ക്ഷണം നിരസിച്ചു, അവർക്ക് വേണ്ടി ഈ ജീവിതത്തിൽ കളിക്കാനില്ല എന്നും പിസ്ജി സൂപ്പർ താരം…

കഴിഞ്ഞ നവംബർ മാസം പാരിസിൽ വെച്ച് നടന്ന ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാര ദാന ചടങ്ങിനിടെ, സ്‌പൈഡർ മാൻ ചിത്രങ്ങളിലെ നായകനായ ടോം ഹോളണ്ട് എംബാപ്പെയോട് തമാശ പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടതാണ്, തന്റെ ഇഷ്ട ടീമായ ടോട്ടൻഹാം ഹോട്സ്പറിനു വേണ്ടി കളിക്കുമോ എന്നാണ് താൻ എംബാപ്പെയോട് ചോദിച്ചതെന്ന് പിന്നീട് ടോം ഹോളണ്ട് തന്നെ വെളിപ്പെടുത്തിയിരുന്നു,

പാരിസ് സെന്റ് ജർമയിൻ സൂപ്പർ താരമായ കയ്ലിയൻ എംബാപ്പെയുടെ ഭാവി സംബന്ധിച്ച് നിരവധി അഭിപ്രായങ്ങളാണ് ഫുട്ബോൾ ലോകത്ത് ഉയർന്നു കേൾക്കുന്നത്, ഈ സീസൺ കഴിയുന്നതോടെ പിസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന എംബാപ്പെ റയൽ മാഡ്രിഡിലേക്ക് എത്തുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്,

കഴിഞ്ഞ നവംബർ മാസം പാരിസിൽ വെച്ച് നടന്ന ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാര ദാന ചടങ്ങിനിടെ, സ്‌പൈഡർ മാൻ ചിത്രങ്ങളിലെ നായകനായ ടോം ഹോളണ്ട് എംബാപ്പെയോട് തമാശ പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടതാണ്, തന്റെ ഇഷ്ട ടീമായ ടോട്ടൻഹാം ഹോട്സ്പറിനു വേണ്ടി കളിക്കുമോ എന്നാണ് താൻ എംബാപ്പെയോട് ചോദിച്ചതെന്ന് പിന്നീട് ടോം ഹോളണ്ട് തന്നെ വെളിപ്പെടുത്തിയിരുന്നു,

എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിനിടെ സ്പർസിന് വേണ്ടി കളിക്കുമോ എന്ന ചോദ്യമെത്തിയപ്പോൾ ഒരിക്കലുമില്ല എന്നാണ് എംബാപ്പെ മറുപടി നൽകിയത്, പരിശീലകൻ അന്റോണിയോ കോന്റെക്കൊപ്പം മികച്ച നേട്ടങ്ങൾ നേടാൻ സ്പർസിന് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എംബാപ്പെ പറഞ്ഞു.

“എന്റെ ജീവിതത്തിൽ ഞാൻ ടോട്ടൻഹാമിന് വേണ്ടി കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, ടോം ഹോളണ്ട് അതിനെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു, പക്ഷെ അത് സംഭവിക്കില്ല. ടോട്ടൻഹാം മികച്ച ഒരു ക്ലബ്ബാണ്, ഈ സീസണിൽ അന്റോണിയോ കോന്റെക്കൊപ്പം മികച്ച നേട്ടങ്ങൾ അവർക്ക് നേടിയെടുക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം അദ്ദേഹം മികച്ച ഒരു പരിശീലകനാണ്.” – എംബാപ്പെ പറഞ്ഞു.

പി എസ് ജിയിൽ നിന്നും സൂപ്പർ താരത്തിനെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ ന്യൂകാസിൽ യുണൈറ്റഡ്…

CR7-നൊപ്പം യുവന്റസ് മത്സരത്തിന് മുൻപേ 1-0 ന് വിജയിച്ചു തുടങ്ങുമായിരുന്നുവെന്ന് മുൻ റയൽ മാഡ്രിഡ്‌ താരം