in

LOVELOVE LOLLOL AngryAngry OMGOMG CryCry

കയ്ലിയൻ എംബാപ്പെ റൊണാൾഡോയെ അനുസ്മരിപ്പിക്കുന്നുവെന്ന് ഇബ്രാഹിമോവിച്ച്…

ഈ സീസൺ കഴിയുന്നതോടെ പിസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന കയ്ലിയൻ എംബാപ്പെ അടുത്ത സീസണിൽ ഏത് ടീമിന് വേണ്ടിയാണ് കളിക്കുക എന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു കാര്യം. ഒരു തവണ പോലും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലാത്ത എംബാപ്പെ, 13 തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡിന്റെ തട്ടകത്തിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്…

ഫുട്ബോൾ ചരിത്രത്തിന്റെ എക്കാലത്തെയും മികച്ച താരമാകാൻ കഴിവുള്ള കളിക്കാരനാണ് പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് യുവതാരമായ കയ്ലിയൻ എംബാപ്പെ, 22 വയസ്സുകാരനായ കയ്ലിയൻ എംബാപ്പെ ഫിഫ ലോകകപ്പ് ഉൾപ്പടെ ശ്രേദ്ദേയമായ നിരവധി നേട്ടങ്ങളാണ് ഈ ചെറുപ്രായത്തിൽ തന്നെ നേടിയിട്ടുള്ളത്.

എന്തായാലും കയ്ലിയൻ എംബാപ്പെ, ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോയെ അനുസ്മരിപ്പിക്കുന്നുവെന്ന് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. മാഞ്ചസ്റ്റർ യുണൈറ്റഡ്, പിസ്ജി, ബാഴ്സലോണ തുടങ്ങി യൂറോപ്പിലെ നിരവധി വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഇബ്രാഹിമോവിച്ച് നിലവിൽ തന്റെ 40-ആം വയസ്സിൽ എസി. മിലാന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

Mbappe and Cristiano Ronaldo

“റൊണാൾഡോ ഫെനോമെനോയുടെ ഓർമ്മപ്പെടുത്തലാണ് എംബാപ്പെയെന്ന് ഞാൻ കരുതുന്നു, തന്റെ കളിയിൽ അദ്ദേഹം വളരെ ഗംഭീരനാണ്.” – ഇബ്രാഹിമോവിച്ച് CBS സ്പോർട്സിനോട് സംസാരിക്കുന്നതിനിടെ പറഞ്ഞ വാക്കുകളാണിത്.

ബ്രസീലിനൊപ്പം രണ്ട് ഫിഫ ലോകകപ്പ്, രണ്ട് ബാലൻ ഡി ഓർ അവാർഡ് ഉൾപ്പടെ അതുല്യമായ നേട്ടങ്ങളുടെ സ്വപ്നസമാനമായ ഒരു കരിയറാണ് മുൻ റയൽ മാഡ്രിഡ്‌ താരം കൂടിയായ റൊണാൾഡോ നസാരിയോയുടേത്, ഇതിനകം തന്നെ ഒരു ഫിഫ ലോകകപ്പ്‌ നേടിയിട്ടുള്ള കയ്ലിയൻ എംബാപ്പെ ഭാവിയിലെ ബാലൻ ഡി ഓർ ജേതാവാകുമെന്ന് പലരും പ്രവചിക്കുന്നുണ്ട്.

ഈ സീസൺ കഴിയുന്നതോടെ പിസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന കയ്ലിയൻ എംബാപ്പെ അടുത്ത സീസണിൽ ഏത് ടീമിന് വേണ്ടിയാണ് കളിക്കുക എന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു കാര്യം. ഒരു തവണ പോലും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലാത്ത എംബാപ്പെ, 13 തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡിന്റെ തട്ടകത്തിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്…

ക്രിസ്റ്റ്യാനോയുടെ റെക്കോർഡിനൊപ്പമെത്തി ലെവന്റോസ്കി, ഈ റെക്കോർഡിൽ ഒന്നാമൻ ലയണൽ മെസ്സി…

“റൊണാൾഡോയെ ശ്രദ്ദിക്കണം” -അത്‌ലറ്റിക്കോ മാഡ്രിഡിന് മുന്നറിയിപ്പുമായി ലുയിസ് സുവാരസ്‌…