in

LOVELOVE

മെസ്സിക്കൊപ്പം കളിക്കുന്നത് എളുപ്പകരമാണ്, UCL-ൽ പോരാടാനും വിജയിക്കാനും PSG തയ്യാറാണെന്നും എംബാപ്പെ…

“ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണ്, മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം ബാലൺ ഡി ഓർ നേടി, കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബ്‌ ബ്രൂഗിനെതിരെ മെസ്സി രണ്ട് ഗോളുകൾ നേടി, അദ്ദേഹം സന്തോഷവാനാണ്, ഭാവിയിൽ മെസ്സി ഞങ്ങളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

Messi and Mbappe in UCL

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ അഭാവത്തിലും PSG ടീമിന് ആശ്വാസം പകരുന്ന പ്രകടനമാണ് ലയണൽ മെസ്സി – കയ്ലിയൻ എംബാപ്പെ ജോഡി കാഴ്ച വെക്കുന്നത്. കഴിഞ്ഞ ചമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സിയും എംബാപ്പെയും ഇരട്ടഗോളുകൾ നേടിയപ്പോൾ 4-1 എന്ന സ്കോറിനാണ് PSG ക്ലബ്ബ്‌ ബ്രൂഗിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിൽ രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയ കയ്ലിയൻ എംബാപ്പെയായിരുന്നു ‘മാൻ ഓഫ് ദി മാച്ച്’ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരശേഷം ലയണൽ മെസ്സിയെ വാനോളം പ്രശംസിക്കുകയും, PSG യുടെ റൗണ്ട്-ഓഫ് 16 മത്സരങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് എംബാപ്പെ.

Messi and Mbappe in UCL

“ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണ്, മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം ബാലൺ ഡി ഓർ നേടി, കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബ്‌ ബ്രൂഗിനെതിരെ മെസ്സി രണ്ട് ഗോളുകൾ നേടി, അദ്ദേഹം സന്തോഷവാനാണ്, ഭാവിയിൽ മെസ്സി ഞങ്ങളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

ഒന്നാം സ്ഥാനക്കാരായ മിക്ക ടീമുകളും റൗണ്ട്-ഓഫ് 16-ൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ക്വാഡാണോ PSG എന്ന് എംബാപ്പെയോട് ചോദിച്ചപ്പോൾ, ടീമുകളെല്ലാം അവരുടെ ഏതിരാളികളെ അറിയാനുള്ള കാത്തിരിപ്പിലാണെന്നും, തങ്ങളുടെ എതിരാളി ആരാണെങ്കിലും PSG പോരാടാനും വിജയിക്കാനും തയ്യാറാണെന്നും എംബാപ്പെ പറഞ്ഞു.

“ഞങ്ങൾക്കറിയില്ല, ഞങ്ങൾ നറുക്കെടുപ്പിനായി കാത്തിരിക്കുകയാണ്, ഞങ്ങൾ ആരെയാണ് നേരിടാൻ പോകുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ്, ഈ കളിയിൽ പോരാടാനും വിജയിക്കാനും ഞങ്ങൾ തയ്യാറാണ്. ” – എന്നാണ് എംബാപ്പെ പറഞ്ഞത്.

ഇതു ബെംഗളൂരു എഫ് സി തന്നെ ആണോ?

ഡച്ച് സൂപ്പർ താരം പി എസ് ജി വിടുന്നു..