പി എസ് ജി യുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എമ്പാപ്പേ പ്രീമിയർ ലീഗിലേക്ക്.അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ അദ്ദേഹത്തിന് വേണ്ടി വലകൾ വീശുമെന്നാണ് പ്രമുഖ മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നടന്ന റയൽ മാഡ്രിഡിന് എതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൻ മുമ്പ് വരെ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ എമ്പാപ്പേ റയൽ മാഡ്രിഡിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ശക്തമായിരുന്നു.
എന്നാൽ മത്സരത്തിൻ മുന്നേ താൻ ഇപ്പോൾ തന്റെ ഭാവിയെ പറ്റി ചിന്തിക്കുനില്ല.മത്സരത്തിനെ പറ്റി മാത്രമാണെന്ന് എമ്പാപ്പേ വ്യക്തമാക്കിയിരുന്നു. എമ്പാപ്പേ നേടിയ ഇഞ്ചുറി ടൈം ഗോളിൽ പി എസ് ജി റയൽ മാഡ്രിഡിനെ മറികടന്നിരുന്നു
ഈ മത്സരത്തിൻ ശേഷമാണ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ താരത്തിന് വേണ്ടി രംഗത്ത് എത്തിയത് എന്നും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
2018 ൽ 12.08 ബില്യനാണ് എമ്പാപ്പേ മോനാക്കോയിൽ നിന്ന് പാരിസിലെത്തിയത്.പി എസ് ജി ക്ക് വേണ്ടി 203 മൽസരങ്ങളിൽ നിന്ന് 154 ഗോളും 77 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.