in

LOVELOVE LOLLOL OMGOMG CryCry AngryAngry

മെസ്സിയെപ്പറ്റി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എംബപ്പയുടെ ചുട്ടമറുപടി

ക്രിസ്ത്യാനോ റൊണാൾഡോ ആരാധകനായ എംബാപ്പെ മെസ്സിക്ക് പന്ത് നൽകുകയില്ല എന്നുവരെ ആ സമയത്ത് വിരോധികൾ വാർത്തകൾ പടച്ചു വിട്ടു. എന്നാൽ വളരെ കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ ഇരുവരും തമ്മിൽ ഒരു കെമിസ്ട്രി വർക്ക് ഔട്ട് ആയി തുടങ്ങി. കഴിഞ്ഞദിവസം പി എസ് ജി ടെലിവിഷന് എംബപ്പേ നൽകിയ അഭിമുഖത്തിൽ വേണം മെസ്സിയെ കുറിച്ച് അദ്ദേഹം പറഞ്ഞതോടുകൂടി ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ എല്ലാം കെട്ടടങ്ങുകയും ചെയ്തു. ഫ്രഞ്ചു യുവതാരം പറഞ്ഞ വാക്കുകളുടെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.

ഫ്രഞ്ച് യുവതാരമായഎംബപ്പേയെപ്പറ്റി അദ്ദേഹം അർഹിക്കാത്ത വിധത്തിൽ നിരവധി വ്യാജപ്രചരണങ്ങൾ അടുത്തിടെ പ്രചരിച്ചിരുന്നു. കളിക്കളത്തിൽ അദ്ദേഹം സ്വാർത്ഥൻ ആണെന്നും സ്വയം ഗോൾ സ്‌കോർ ചെയ്യുവാൻ വേണ്ടി മറ്റുള്ളവരിലേക്ക് പന്ത് പാസ് ചെയ്യുകയില്ലെന്നും ഒക്കെയായിരുന്നു അദ്ദേഹത്തിന് കുറിച്ച് ഉയർന്ന വിമർശനങ്ങൾ മിക്കതും. സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബിലേക്ക് വന്നതിന് പിന്നാലെ അദ്ദേഹത്തിന് നേരെ ഉയർന്ന വിമർശനങ്ങൾക്ക് തോത് കൂടുകയായിരുന്നു.

ക്രിസ്ത്യാനോ റൊണാൾഡോ ആരാധകനായ എംബാപ്പെ മെസ്സിക്ക് പന്ത് നൽകുകയില്ല എന്നുവരെ ആ സമയത്ത് വിരോധികൾ വാർത്തകൾ പടച്ചു വിട്ടു. എന്നാൽ വളരെ കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ ഇരുവരും തമ്മിൽ ഒരു കെമിസ്ട്രി വർക്ക് ഔട്ട് ആയി തുടങ്ങി. കഴിഞ്ഞദിവസം പി എസ് ജി ടെലിവിഷന് എംബപ്പേ നൽകിയ അഭിമുഖത്തിൽ വേണം മെസ്സിയെ കുറിച്ച് അദ്ദേഹം പറഞ്ഞതോടുകൂടി ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ എല്ലാം കെട്ടടങ്ങുകയും ചെയ്തു. ഫ്രഞ്ചു യുവതാരം പറഞ്ഞ വാക്കുകളുടെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.

“വ്യക്തിപരമായ ബന്ധം ശക്തമാകുമ്പോൾ ഇണങ്ങിച്ചേരലും വേഗത്തിലാകും. അത് മൈതാനത്ത് ഞങ്ങളെ സഹായിക്കുകയും നിങ്ങളുടെ ആശങ്കകളും ഭയവും കുറക്കുകയും ചെയ്യുന്നു. പുതിയ കളിക്കാർ അവർ പ്രവർത്തിച്ച പാറ്റേണുകളുമായി പതിയെ താളത്തിൽ എത്തുന്നത് സാധാരണമായ കാര്യമാണ്. എന്നാൽ മെസിയെ പോലെയൊരു താരം പതിനഞ്ചു വർഷം ബാഴ്‌സലോണയിൽ കളിക്കുകയും ഈ വർഷങ്ങളിൽ ഒരേ കാര്യം ചെയ്‌ത്‌ അതു നടപ്പിലാക്കുകയും ചെയ്‌തു.”

“പിഎസ്‌ജിയിലേക്ക് വരുന്നത് മെസിയെ സംബന്ധിച്ച് വ്യത്യസ്‌ത കാര്യം തന്നെയാണ്. നമ്മൾ താരവുമായി പൊരുത്തപ്പെടുകയും ടീമുമായി പൊരുത്തപ്പെടാൻ അനുവദിക്കുകയും വേണം. പരിശീലനത്തിൽ ഞങ്ങൾ തുടർന്നു പോകുന്ന ഒരു കാര്യമാണത്, അവിടെ ഞങ്ങൾ പാസിംഗ് പാറ്റേണുകൾ സൃഷ്‌ടിക്കുന്നു. മത്സരത്തിനിടയിലും അതുണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അത് തന്ത്രപരമായ ഒരു ജോലി മാത്രമല്ല, അടുപ്പം കൂടി സൃഷ്‌ടിക്കാൻ കഴിയുന്ന ഒന്നാണ്. ഓരോ താരത്തിനും ഇവിടെ എന്തെന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് മനസിലാക്കാൻ കഴിയും.”

“അവസാനം ഞങ്ങൾ പരസ്‌പരം മനസിലാക്കി തുടങ്ങിയിരിക്കുന്നു, കാരണം നേരിട്ടു കളിക്കുമ്പോൾ ടിവിയിൽ കാണുന്നതിൽ നിന്നും വ്യത്യാസമുണ്ട്. വന്ന കളിക്കാരുടെ മത്സരങ്ങളെല്ലാം ഞങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ ഇവിടെയത് വ്യത്യസ്ഥമാണ്. ആ താരം അതു ചെയ്യാനും ഈ താരം ഇതു ചെയ്യാനുമാണ് ഇഷ്ടപ്പെടുന്നതെന്ന് നമ്മൾ മനസിലാക്കും. ഇണങ്ങിച്ചേരലിനെക്കുറിച്ച് പറയുമ്പോൾ അത് സഹതാരങ്ങളെ എങ്ങിനെ വിശകലനം ചെയ്യുന്നു എന്നതു കൂടിയാണ്” ഫ്രഞ്ച് ലീഗിൽ മെസ്സിയെ പറ്റി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഉള്ള ചുട്ട മറുപടിയായാണ് ആരാധകർ എംബപ്പയുടെ ഈ വാക്കുകളെ വശേഷിപ്പിക്കുന്നത്.

ബാഴ്‌സ സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ PSG-യും യുണൈറ്റഡുമടക്കം അഞ്ച് യൂറോപ്യൻ ക്ലബ്ബുകൾ…

പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗ് നേടുവാൻ കഴിഞ്ഞില്ലെങ്കിൽ താൻ 50 ഗോൾ അടിച്ചിട്ടും കാര്യമില്ലെന്ന് സൂപ്പർതാരം