in

LOVELOVE OMGOMG AngryAngry LOLLOL CryCry

മെസ്സിയുടെ റെക്കോർഡ് എംബാപ്പെ തകർത്തു, ഫുട്ബോൾ ഭരിക്കുവാൻ അവൻ വരുന്നു…

യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ ലോകഫുട്ബോളിലെ ചില റെക്കോർഡുകൾ ഇപ്പോൾ കയ്ലിയൻ എംബാപ്പെയുടെ പേരിലാണ്. 22 വയസ്സ് മാത്രം പ്രായമുള്ള കയ്ലിയൻ എംബാപ്പെ ലോകഫുട്ബോളിൽ വലിയൊരു ആധിപത്യം തന്നെ സ്ഥാപിക്കാൻ പോകുന്നുവെന്നതിന്റെ സൂചന തന്നെയാണ് ഈ താരത്തിന്റെ ഇതുവരെയുള്ള പ്രകടനം സൂചിപ്പിക്കുന്നത്.

Messi Crossed out pele

യുവേഫ ചാമ്പ്യൻസ് ലീഗിൽ PSG യുടെ അർജന്റീന നായകനായ ലയണൽ മെസ്സിയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് PSG യുടെ ഫ്രഞ്ച് യുവതാരമായ കയ്ലിയൻ എംബാപ്പെ. ഇനിയും ഒരുപാട് റെക്കോർഡുകളാണ് ലോകഫുട്ബോളിൽ ഈ 22 വയസ്സുകാരനെ കാത്തിരിക്കുന്നത്.

ക്ലബ് ബ്രൂഗിനെതിരായ PSG യുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് കയ്ലിയൻ എംബാപ്പെ നേടിയത് 28 UCL ഗോളുകളാണ്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതിനെത്തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗിലെ തന്റെ ഗോൾ നേട്ടം 30 ഗോളുകൾ എന്ന കണക്കിലെത്തിക്കാൻ കയ്ലിയൻ എംബാപ്പെക്ക് കഴിഞ്ഞു.

Messi Crossed out pele

ഇപ്പോൾ, കയ്ലിയൻ എംബാപ്പെ (22 വയസ്സും 352 ദിവസവും) യുവേഫ ചാമ്പ്യൻസ് ലീഗിൽ 30 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്, ഈ റെക്കോർഡ് PSG യിലെ തന്റെ സഹതാരമായ ലയണൽ മെസ്സിയെ മറികടന്നാണ് (23 വർഷവും 131 ദിവസവും) കയ്ലിയൻ എംബാപ്പെ സ്വന്തമാക്കുന്നത്.

യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ ലോകഫുട്ബോളിലെ ചില റെക്കോർഡുകൾ ഇപ്പോൾ കയ്ലിയൻ എംബാപ്പെയുടെ പേരിലാണ്. 22 വയസ്സ് മാത്രം പ്രായമുള്ള കയ്ലിയൻ എംബാപ്പെ ലോകഫുട്ബോളിൽ വലിയൊരു ആധിപത്യം തന്നെ സ്ഥാപിക്കാൻ പോകുന്നുവെന്നതിന്റെ സൂചന തന്നെയാണ് ഈ താരത്തിന്റെ ഇതുവരെയുള്ള പ്രകടനം സൂചിപ്പിക്കുന്നത്.

സീസണിൽ ഇതുവരെ ആറ് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിന്ന് കയ്ലിയൻ എംബാപ്പെ നാല് ഗോളുകൾ നേടിയിട്ടുണ്ട്, ലയണൽ മെസ്സി അഞ്ചു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് PSG ക്ക് വേണ്ടി അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ PSG ടീമിൽ എംബാപ്പെ – ലയണൽ മെസ്സി ജോഡി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

മെസ്സിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു; പക്ഷെ അത് അന്ന് നടന്നില്ല; ചിലപ്പോൾ ഭാവിയിൽ നടക്കുമായിരിക്കും; വെളിപ്പെടുത്തലുമായി മെസ്സിയുടെ സഹതാരം

IFFHS ബെസ്റ്റ് ഇലവൻ 2021 : ക്രിസ്റ്റ്യാനോ, മെസ്സി തുടങ്ങിയ സൂപ്പർ താരങ്ങൾ ടീമിൽ ഇടം നേടി…