കടുത്ത കോവിഡ് പ്രതിസന്ധിയുടെ നിയാണങ്ങൾക്ക് ഇടയിലും വമ്പിച്ച വരവേൽപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സെർബിയൻ പരിശീലകനായ ഇവാൻ വുക്കുമാനോവിച്ചിന് നൽകിയത്. നേരിട്ടുള്ള സ്വീകരണം നൽകുവാൻ നിലവിലെ സാഹചര്യത്തിൽ യാതൊരുവിധ സാധ്യതയും ഇല്ലാത്തതുകൊണ്ട് പുതിയൊരു മാർഗ്ഗത്തിലൂടെയാണ് ആരാധകർ തങ്ങളുടെ പുതിയ പരിശോധന ആനയിച്ചത്.
സോഷ്യൽ മീഡിയയിലൂടെ വലിയ തരത്തിലുള്ള സ്വീകരണ പ്രവാഹമാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലന ആരാധകർ നൽകിയത് ആരാധകരുടെ ഈ സ്നേഹവായ്പ് കണ്ട് അത്ഭുതപ്പെട്ടു നിൽക്കുകയാണ് പുതിയ പരിശീലകൻ
ആരാധകർ നൽകിയ പിന്തുണക്ക് അദ്ദേഹം ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദേശം. ബ്ലാസ്റ്റേഴ്സ് കുടുംബത്തിൽ അംഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് എന്ന് കൂടി അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനു സ്വാഗതമാശംസിച്ചു കൊണ്ടുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ശബ്ദ ശകലങ്ങളും കാരിക്കേച്ചർ സ്കെച്ചുകളും ആനിമേറ്റഡ് വീഡിയോകളും നിറഞ്ഞു നിൽക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ കൂടി ഇത്ര വലിയ ഒരു വരവേൽപ്പ് എന്തായാലും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പ്രതീക്ഷിച്ചിരുന്നില്ല. മുൻ സീസണുകളിൽ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ഒരു സാഹചര്യത്തിലേക്ക് ആണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ വന്നു കയറുന്നത് .
ഇതുവരെയും നേരത്തെ തിരഞ്ഞെടുക്കപ്പെട്ട താരങ്ങളെ പരിശീലിപ്പിക്കാൻ ആയിരുന്നു ബ്ലാസ്റ്റേഴ്‌സിൽ പരിശീലകൻ വരുന്നത്. എന്നാൽ ഇത്തവണ പരിശീലകന്റെ താൽപര്യങ്ങൾക്കനുസരിച്ച് ആണ് ഓരോ താരങ്ങളെയും തിരഞ്ഞെടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇത്തവണ പരിശീലകൻ വരച്ച വരയിൽ നിൽക്കുന്ന ടീമായിരിക്കും കേരള ബ്ലാസ്റ്റേഴ്സ്.