in

LOVELOVE OMGOMG LOLLOL AngryAngry CryCry

തരംഗമായി മെസ്സി; ലോകമെങ്ങും മിശിഹാ മാജിക്…

പി എസ് ജി യിൽ ലയണൽ മെസ്സിക്ക് തിളങ്ങാൻ സാധിക്കാത്തതിന്റെ കാരണം മെസ്സിയുടെ പ്രശ്നമല്ല പകരം പരിശീലകൻ പോച്ചട്ടിഞ്ഞോ തന്ത്രങ്ങൾ ഫലപ്രദമായി പ്രയോഗിക്കാത്തതാ ണ് എന്നുള്ള വിമർശനവും ആരാധകർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. നെയ്മർ,എംബാപ്പെ, ലയണൽ മെസ്സി എന്നീ താരങ്ങളെ ശരിക്കും ഉപയോഗിക്കാനുള്ള തന്ത്രം ഇതുവരെ പോച്ചട്ടിഞ്ഞോ പഠിച്ചിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഇതാണ് മെസ്സിക്ക് പി എസ് ജി യിൽ തിളങ്ങാൻ കഴിയാത്തതിന്റെ കാരണമായി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

Lionel Messii with his fellow mates

ബാലൻ ഡി ഓർ അവാർഡ് പ്രഖ്യാപിക്കാനിരിക്കെ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ ചർച്ചാവിഷയം സൂപ്പർ താരം ലയണൽ മെസ്സി ആണ്. പുരസ്കാരം പ്രഖ്യാപിക്കും മുമ്പേ പല മാധ്യമങ്ങളും പല മാധ്യമപ്രവർത്തകരും ബാലൻ ഡി ഓർ പുരസ്കാരം മെസ്സിക്ക് തന്നെയാണെന്ന് ഉറപ്പിച്ചു പറയുകയാണ്.

ബാലൻ ഡി ഓർ പോരാട്ടത്തിൽ ലയണൽ മെസ്സിക്കൊപ്പം ബയേൺ മ്യുണിക്കിന്റെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കിയുണ്ടെങ്കിലും ബാലൻ ഡി ഓർ പുരസ്കാരത്തിൽ മെസ്സിക്ക് ലെവൻഡോസ്കി ഒരു എതിരാളിയെ അല്ല എന്നാണ് പ്രമുഖ മാധ്യമപ്രവർത്തകരൊക്കെ പറയുന്നത്.

Leo Messi was honored after another Record [Twiter]

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ റൊണാൾഡ് കൂമാന്റെ കീഴിൽ മോശം ഫോമിലാണ് കടന്നുപോയത് എങ്കിലും കഴിഞ്ഞ സീസണിൽ ലാലിഗയിൽ 30 ഗോളുകൾ നേടാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് കിരീടം നേടിക്കൊടുക്കാനും മെസ്സി എന്ന താരത്തിന് സാധിച്ചിട്ടുണ്ട്. നാല് ഗോളുകളും 5 അസിസ്റ്റുമായി കോപ്പയിലും മെസ്സി കളംവാണു.

ബാഴ്സയിൽ നിന്ന് പിരിഞ്ഞശേഷം നിലവിൽ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലാണ് ലയണൽ മെസ്സി കളിക്കുന്നത്. പിഎസ്ജിയിൽ മെസ്സിക്ക് വേണ്ടത്ര തിളങ്ങാൻ സാധിച്ചിട്ടില്ല എങ്കിലും താരത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനാകുന്നത് അതൊന്നും ഒരു പ്രശ്നമാകില്ല എന്നാണ് പല മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം പി എസ് ജി യിൽ ലയണൽ മെസ്സിക്ക് തിളങ്ങാൻ സാധിക്കാത്തതിന്റെ കാരണം മെസ്സിയുടെ പ്രശ്നമല്ല പകരം പരിശീലകൻ പോച്ചട്ടിഞ്ഞോ തന്ത്രങ്ങൾ ഫലപ്രദമായി പ്രയോഗിക്കാത്തതാ ണ് എന്നുള്ള വിമർശനവും ആരാധകർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. നെയ്മർ,എംബാപ്പെ, ലയണൽ മെസ്സി എന്നീ താരങ്ങളെ ശരിക്കും ഉപയോഗിക്കാനുള്ള തന്ത്രം ഇതുവരെ പോച്ചട്ടിഞ്ഞോ പഠിച്ചിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഇതാണ് മെസ്സിക്ക് പി എസ് ജി യിൽ തിളങ്ങാൻ കഴിയാത്തതിന്റെ കാരണമായി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

ഏതായാലും ബാലൻഡിയോർ അവാർഡ് പ്രഖ്യാപിക്കാനിരിക്കെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇപ്പോഴും മെസ്സി വലിയൊരു തരംഗമായി തന്നെ മാറുകയാണ്.

ഒമാൻ വീര്യത്തിന് മുന്നിൽ ഇന്ത്യൻ കായികക്കരുത്ത് പൊരുതി വീണു…

മെസ്സിയെയോ റൊണാൾഡോയെയോ ആരെ പ്രതിരോധിക്കാനാണ് എളുപ്പം, ബ്രസീലിൻറെ വല്യേട്ടൻ പറയുന്നു…