in

LOVELOVE OMGOMG LOLLOL

ഒരു വർഷത്തിനിടെ മെസ്സിയുടെ മുന്നിൽ തകർന്നുവീണത് പെലയുടെ മൂന്ന് റെക്കോർഡുകൾ…

ഫുട്ബോൾ ദൈവം എന്ന് അറിയപ്പെടുന്ന പെലെയുടെ റെക്കോർഡുകൾ പോലും മെസ്സി എന്ന അതികായന്റെ പടയോട്ടത്തിനു മുന്നിൽ തകർന്നു വീഴുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം അദ്ദേഹത്തിന്റെ മൂന്ന് റെക്കോർഡുകളാണ് മെസ്സി മറികടന്നത്. ആ റെക്കോർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

The moment Lionel Messi became the men's leading goal scorer in South American history [B/RFootball]

ചരിത്രം തിരുത്തപ്പെടേണ്ടത് തന്നെയാണ്. ഫുട്ബോളിന്റെ മിശിഹായുടെ മുന്നിൽ ഭൂതകാല ചരിത്രങ്ങൾ ഇതാ തകർന്നു വീണു തുടങ്ങിയിരിക്കുന്നു. ഈ ഒരു വർഷത്തിനിടയിൽ മാത്രം ഫുട്ബോൾ ദൈവത്തിന്റെ മൂന്നു റെക്കോർഡുകളാണ് ഫുട്ബോൾ മിശിഹായ്ക്കു തകർന്നുവീണത്. ഇനിയും സുദീർഘമായ ഒരു കരിയർ തന്നെ മുന്നിൽ തുറന്നുകിടക്കുന്ന ലയണൽ മെസ്സിക്ക് ഫുട്ബോളിൽ ശേഷിക്കുന്ന റെക്കോർഡുകൾ എല്ലാം സ്വന്തമാക്കാൻ കഴിയും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഒരുകാലത്ത് ഫുട്ബോൾ ലോകം 2 ധ്രുവങ്ങൾ ആയി തിരിഞ്ഞിരുന്നു ഒരു ധ്രുവത്തിന്റെ അമരത്ത് തെളിയും മറ്റൊരു ധ്രുവത്തിൽ ഡീയഗോ മറഡോണയും ആയിരുന്നു എന്നാൽ കാലക്രമേണ മറഡോണയുടെ പ്രഭാവം മങ്ങിത്തുടങ്ങി, അദ്ദേഹത്തിൻറെ സ്ഥാനത്ത് മെസ്സി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. പതിയെ മറഡോണയേക്കാൾ കേമനായി മെസ്സി വാഴ്ത്തപ്പെടുവാനും തുടങ്ങി.

The moment Lionel Messi became the men’s leading goal scorer in South American history [B/RFootball]

ഇപ്പോൾ ഫുട്ബോൾ ദൈവം എന്ന് അറിയപ്പെടുന്ന പെലെയുടെ റെക്കോർഡുകൾ പോലും മെസ്സി എന്ന അതികായന്റെ പടയോട്ടത്തിനു മുന്നിൽ തകർന്നു വീഴുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം അദ്ദേഹത്തിന്റെ മൂന്ന് റെക്കോർഡുകളാണ് മെസ്സി മറികടന്നത്. ആ റെക്കോർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

സെപ്‌തംബറിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ നേടിയ ഹാട്രിക്കിലൂടെ ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ ലാറ്റിനമേരിക്കൻ താരമെന്ന, നേരത്തെ പെലെയുടെ പേരിലുണ്ടായിരുന്ന 77 റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ലാ ലിഗയിൽ റയൽ വല്ലഡോളിഡിനെതിരെ നടന്ന മത്സരത്തിൽ പെഡ്രിയുടെ പാസിൽ നിന്നും നേടിയ ഗോളിലൂടെ ഒരു ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന പെലെയുടെ 643 ഗോളുകളുടെ റെക്കോർഡാണ് മെസി മറികടന്നത്.

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ബ്രൂഗെക്കെതിരെ നടന്ന മത്സരത്തിൽ പെനാൽറ്റിയിലൂടെ ടീമിന്റെ നാലാമത്തെ ഗോളും തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തിയ ലയണൽ മെസി അതിലൂടെ നേടിയത് തന്റെ 758 മത്തെ കരിയർ ഗോളായിരുന്നു. 757 ഗോളുകൾ ആയിരുന്നു പെലെയുടെ സമ്പാദ്യം

വല്യേട്ടൻ ഹാവിയർ മഷറാനോ അർജൻറീനയുടെ പരിശീലകനാകുന്നു, ആരാധകർ കാത്തിരുന്ന തീരുമാനം…

CR7-ന്റെ റയലിനെയും മെസ്സിയുടെ ബാഴ്സയെയും മിസ് ചെയ്യുന്നവരുണ്ടോ? സൂപ്പർ താരങ്ങൾ ക്ലബ്ബ്‌ വിട്ടപ്പോൾ സംഭവിച്ചത്…