in

LOVELOVE

ബ്രസീൽ ഇതിഹാസം പെലെയുടെ ആ റെക്കോർഡും ഇന്ന് ലയണൽ മെസ്സി മറികടന്നു

പോസ്റ്റിന് പുറത്ത് നിന്ന് അയാൾ ഡ്രിബിൾ ചെയ്ത് ബോളുമായി വന്നാൽ ഏതൊരു ഫുട്ബോൾ പ്രേമിക്കും ഒരു വിശ്വാസമുണ്ട് ആ ഇതിഹാസത്തിന്റെ ഇടം കാലിൽ നിന്ന് ഒരു മനോഹരമായ ഗോൾ പിറക്കുമെന്ന് അതാ വീണ്ടും സംഭവിച്ചിരിക്കുന്നു.പിന്നെ പെനാൽറ്റിയിലൂടെ ഒരു ഗോൾ കൂടി നേടിയപ്പോൾ ബ്രസീൽ ഇതിഹാസം പെലെയെ മെസ്സി മറികടന്നു

Messi Crossed out pele

അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് റെക്കോർഡുളുടെ കാര്യത്തിൽ ഒരിക്കലും ഒരു പഞ്ഞവും ഉണ്ടായിട്ടില്ല. ഒരു ഫുട്ബോൾ താരത്തിന് മനുഷ്യസാധ്യമായ ഏകദേശം എല്ലാ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്നു നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഫ്രഞ്ച് ക്ലബ്ബ് പാരീസ്സെന്റ് ജർമന് വേണ്ടി അദ്ദേഹം ഒരു ചാമ്പ്യൻസ് ലീഗ് റെക്കോർഡ് കുറിച്ചു.

ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ ക്ലബ് ബ്രൂഗിനെതിരെ പിഎസ്‌ജി 4-1ന് വിജയിച്ചപ്പോൾ കരിയറിലെ സീനിയർ ഗോളുകളുടെ അടിസ്ഥാനത്തിൽ ലയണൽ മെസ്സി പെലെയെ (757) മറികടന്നു. ഈ വേനൽക്കാലത്ത് പിഎസ്ജിയിൽ ചേർന്നതിന് ശേഷം അർജന്റീനിയൻ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.

Messi Crossed out pele

മൗറീഷ്യോ പോച്ചെറ്റിനോയുടെകുട്ടികൾ പാർക്ക് ഡെസ് പ്രിൻസസിൽ കളിയുടെ തുടക്കം ആധിപത്യം തുടങ്ങിയിരിന്നു. ഗ്രൂപ്പ് എയിലെ പോരാട്ടത്തിന്റെ ആദ്യ ഏഴ് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി കൈലിയൻ എംബാപ്പെ ആതിഥേയരെ രണ്ട് ഗോളിന്റെ ലീഡിലേക്ക് ഉയർത്തി.

38-ാം മിനിറ്റിൽ ലയണൽ മെസ്സി ക്ലബ് ബ്രൂഗ വലകുലുക്കി, ഫ്രഞ്ച് താരം എംബാപ്പെയിൽ നിന്ന് ഒരു പാസ് ലഭിച്ചതിന് ശേഷം, അർജന്റീനിയൻ മുന്നേറ്റക്കാരൻ ഏരിയയ്ക്ക് പുറത്ത് നിന്ന് ഒരു ഷോട്ട് പായുന്നതിനുമുമ്പ് ബോക്സിലേക്ക് ഡ്രിബിൾ ചെയ്തു കേറാൻ നോക്കി എങ്കിലും ബോക്സിന് തൊട്ട് വെളിയിൽ വച്ചു താരം പണി പറ്റിച്ചു.

പോസ്റ്റിന് പുറത്ത് നിന്ന് അയാൾ ഡ്രിബിൾ ചെയ്ത് ബോളുമായി വന്നാൽ ഏതൊരു ഫുട്ബോൾ പ്രേമിക്കും ഒരു വിശ്വാസമുണ്ട് ആ ഇതിഹാസത്തിന്റെ ഇടം കാലിൽ നിന്ന് ഒരു മനോഹരമായ ഗോൾ പിറക്കുമെന്ന് അതാ വീണ്ടും സംഭവിച്ചിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ കരിയറിലെ 757-ാമത്തെ സീനിയർ ഗോളായിരുന്നു. പിന്നെ പെനാൽറ്റിയിലൂടെ ഒരു ഗോൾ കൂടി നേടിയപ്പോൾ സീനിയർ ഗോളുകളുടെ എണ്ണത്തിൽ ബ്രസീൽ ഇതിഹാസം പെലെയെ മെസ്സി മറികടന്നു

എംബപ്പേയുടെ അഴിഞ്ഞാട്ടം, മിശിഹായുടെ ആചാര വെടി ബ്രൂഗയുടെ ശവമടക്ക് പൂർണം…

“ഞങ്ങൾക്ക് മെസ്സിയെ വേണം” ഹാട്രിക് നേടാനുള്ള അവസരം മെസ്സിക്ക് വിട്ടുനൽകിയ എംബാപ്പെ സംസാരിക്കുന്നു…