in , ,

CryCry LOVELOVE LOLLOL OMGOMG AngryAngry

ഒടുവിൽ സൂചന നൽകി മെസ്സി; നിരാശയോടെ ആരാധകർ

പല അർജന്റീന ആരാധകരുടെയും ആശങ്ക ലോകകപ്പിനുശേഷം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമോ എന്നുള്ളതാണ്. അർജന്റീന പരിശീലകനായ സ്കലോണി അദ്ദേഹത്തിന് ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള കഴിവുണ്ട് എന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ അവസാന നിലപാട് എടുക്കേണ്ടത് ലയണൽ മെസ്സിയാണ്. ഇതുവരെ ലയണൽ മെസ്സി ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പ് ആവുമെന്നോ ഖത്തർ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമോ ഒന്നും മെസ്സി പ്രതികരിച്ചിട്ടില്ല.

എന്നാൽ സൗദി അറേബ്യയ്ക്കെതിരായ മത്സരത്തലേന്ന് നടന്ന മീഡിയ കോൺഫറൻസിൽ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് മെസ്സി ഒരു അഭിപ്രായം പറയുകയുണ്ടായി ഖത്തർ ലോകകപ്പ് അവസാനത്തെ ലോകകപ്പ് ആയിരിക്കാം എന്നാണ് ലയണൽ മെസ്സി പറഞ്ഞത്.

അർജന്റീന ആരാധകരെ സംബന്ധിച്ചും മെസ്സി ആരാധകരെ സംബന്ധിച്ചും ഇത് നിരാശയിലാഴ്ത്തുന്ന കാര്യമാണ്.ലയണൽ മെസ്സി ഇനിയൊരു ലോകകപ്പ് കൂടി കളിക്കണമെന്ന് അർജന്റീന ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇതുതന്റെ അവസാന ലോകകപ്പ് ആയിരിക്കാം എന്ന് ലയണൽ മെസ്സി പറഞ്ഞത്.

ഈ പ്രസ്താവനക്കൊപ്പം അർജന്റീനയുടെ പ്രകടനങ്ങളെ കുറിച്ചും ലയണൽ മെസ്സി പറഞ്ഞു. അർജന്റീന ഒത്തിണക്കമുള്ള ഒരു ടീമാണ് എന്നും ഈ ടീമിന് മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നാണ് ലയണൽ മെസ്സി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കൂടാതെ തനിക്ക് പരിക്കേറ്റു എന്നു പറഞ്ഞുകൊണ്ട് പ്രചരിപ്പിക്കുന്ന വാർത്തകളൊക്കെ വ്യാജമാണ് എന്നും താൻ പൂർണ്ണ ആരോഗ്യവാനാണ് എന്നും ലയണൽ മെസ്സി കൂട്ടിച്ചേർത്തു.

അതെ സമയം ഇന്നലെ നടന്ന തങ്ങളുടെ ആദ്യമത്സരത്തിൽ അർജന്റീന സൗദി അറേബ്യയ്ക്കെതിരെ പരാജയപെട്ടിരുന്നു. 1-2 എന്ന സ്കോർ ലൈനിലാണ് അർജന്റീനയുടെ പരാജയം.

ദിമിത്രിയോസിനെ പിൻവലിച്ചതിനു കാരണം പരിക്കാണോ? കാരണം ഇതാ..

ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ നാഴികകല്ല് പിന്നിട്ട് സൂപ്പർ താരം