തന്റെ അമേരിക്കൻ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ലയണൽ മെസ്സി. അരങ്ങേറ്റം മത്സരത്തിൽ തന്നെ ഒരു സുന്ദര ഗോളിൽ അമേരിക്കയെ വിസ്മയിപ്പിച്ച മെസ്സി ഇതിനോടകം കളിച്ച അഞ്ച് കളികളിൽ അഞ്ച് ഗോളുകളും ഒരു അസിസ്റ്റന്റും തന്റെ പേരിലാക്കിയിരിക്കുകയാണ്.
ഒരു പക്ഷെ, പിഎസ്ജിയിൽ നമ്മൾ കാണാത്ത മെസ്സിയെയാണ് അമേരിക്കയിൽ കാണുന്നത്. മെസ്സിയുടെ വരവ് അമേരിക്കൻ ഫുട്ബോൾ ചരിത്രത്തിൽ വലിയ വിപ്ലവവും ഉണ്ടാക്കിയിട്ടുണ്ട്.
എന്നാൽ അമേരിക്കൻ സോക്കർ ചരിത്രത്തിൽ മാത്രമല്ല, അമേരിക്കയുടെ ഹൃദയങ്ങളും മെസ്സി കീഴടക്കുന്ന പുതിയ കാഴ്ചകളാണ് നാം കാണുന്നത്.
മെസ്സി എനിക്കൊരു ചുംബനം തരാമോ എന്ന് ചോദിച്ച ആരാധകന് മെസ്സി ചുംബനം നൽകിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അമേരിക്കയിൽ മെസ്സിയുടെ ജനപ്രീതി ഉയർന്നിട്ടുണ്ട്.
ക്യാപ്റ്റാ.. ഞാൻ നിങ്ങളെയും ഇഷ്ടപ്പെടുന്നു. എനിക്കൊരു ചുംബനം തരാമോ എന്നായിരുന്നു ആരാധകന്റെ അഭ്യർത്ഥന. ഉടൻ മെസ്സി ആരാധകന് ഉമ്മ നൽകുകായിരുന്നു.