in , ,

മെസ്സിക്ക് പുതിയ ഒരു റെക്കോർഡ് കൂടി

പോളണ്ടിനെതിരായ മത്സരത്തിൽ മികച്ച കളിയാണ് മത്സരത്തിൽ ഉടനീളം മെസ്സി പുറത്തെടുത്തത്.മത്സരത്തിൽ മെസ്സിയെ തേടി പുതിയ ഒരു റെക്കോർഡും എത്തി.അർജന്റീനക്കായി ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച സാക്ഷാൽ ഡിയാഗോ മറഡോണയുടെ റെക്കോർഡാണ് മെസ്സി മറികടന്നത്.പോളണ്ടിനെതിരെ മെസ്സിയുടെ 22മത് ലോകകപ്പ് മത്സരമായിരുന്നു.

പോളണ്ടിനെതിരായ മത്സരത്തിൽ മികച്ച കളിയാണ് മത്സരത്തിൽ ഉടനീളം മെസ്സി പുറത്തെടുത്തത്.മത്സരത്തിൽ മെസ്സിയെ തേടി പുതിയ ഒരു റെക്കോർഡും എത്തി.അർജന്റീനക്കായി ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച സാക്ഷാൽ ഡിയാഗോ മറഡോണയുടെ റെക്കോർഡാണ് മെസ്സി മറികടന്നത്.പോളണ്ടിനെതിരെ മെസ്സിയുടെ 22മത് ലോകകപ്പ് മത്സരമായിരുന്നു.

അർജന്റീനക്ക് വേണ്ടി 21ലോകകപ്പിലാണ് മറഡോണ പന്ത് തട്ടിയത്.മെസ്സിയുടെ കരിയറിലെ 5മത്തെ ലോകകപ്പാണ് ഖത്തറിലേത്.ഒരു പക്ഷെ അവസാനത്തെ ലോകകപ്പും.പോളണ്ടിനെതിരെ മികച്ച ഒരു കളിയാണ് അർജന്റീന പുറത്തടുത്തത് ലോകകപ്പിൽ അർജന്റീനയുടെ അടുക്കിൽ നിന്ന് മികച്ച ഒരു കളിയായിരുന്നു പോളണ്ടിനെതിരെ.ഈ കളി മികവ് അർജന്റീനക്ക് അടുത്ത മത്സരങ്ങളിലും വലിയ പ്രതീക്ഷയാണ് നൽക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ കിട്ടിയ പെനാൽറ്റി മെസ്സിക്ക് പിഴച്ചു.പോളിഷ് ഗോൾ കീപ്പറുടെ മികച്ച ഒരു രക്ഷപ്പടുത്തൽ നമ്മൾ കണ്ടു.എങ്കിലും മൈതാനത്ത് മെസ്സി കളം നിറഞ്ഞാണ് കളിച്ചത്.നിലവിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന പ്രീ കോർട്ടറിൽ കടന്നത് 6 പോയിന്റാണ് അർജന്റീനക്ക്.

സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ വഴങ്ങിയ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം നടന്ന രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും അർജന്റീനക്ക് വിജയമായിരുന്നു.ടീമിലെ എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് നടത്തുന്നത്.നായകൻ മെസ്സി മുന്നിൽ നിന്ന് നയിക്കുമ്പോൾ ടീം ഒന്നടങ്കം കുരുത്തരാണ്.ഇനിയുള്ള മത്സരങ്ങളിലും മെസ്സി മാജിക്കിന് വേണ്ടി കാത്തിരിക്കുകയാണ് അർജന്റീന ആരാധകർ.

നിർണ്ണായകമായ മത്സരത്തിൽ പോളണ്ടിനെതിരെ വിജയം മാത്രമായിരുന്നു അർജന്റീനയുടെ ലക്ഷ്യം മികച്ച ഒരു പ്രതിരോധകോട്ടയായിരുന്നു പോളണ്ട് പണിതത്.എന്നാൽ അതിനെയെല്ലാം കടത്തി വെട്ടാൻ മെസ്സിക്കും സംഘത്തിനും സാധിച്ചു മെസ്സിയിൽ നിന്ന് മികച്ച ഒരുപാട് മുന്നേറ്റങ്ങൾ മത്സരത്തിൽ കണ്ടിരുന്നു.പ്രീ കോർട്ടറിൽ ഏഷ്യൻ കരുത്തരായ ഓസ്‌ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ.അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അർജന്റീന ആരാധകൻ എല്ലാവരും.

ആസ്ത്രേലിയയ്ക്കെതിരായ മത്സരത്തിന് മുമ്പ് അർജന്റീന പരിശീലകന് പറയാനുള്ളത്

വിൻസെന്റ് അബൂബക്കർ മലപ്പുറത്തെ ക്ലബ്ബിനായി കളിച്ചോ ..?