in

AngryAngry OMGOMG LOVELOVE

മെസ്സി ഇടഞ്ഞു, തനിക്കെതിരെ വ്യാജവാർത്തകൾ പടച്ചുവിടുന്നത് PSG ചെയർമാന്റെ തന്നെ പത്രം, കരുതിക്കൂട്ടിയുള്ള മാധ്യമ വിചാരണയിൽ കടുത്ത നിരാശ…

മെസ്സി വളരെ മികച്ച പ്രകടനം കാഴ്ച വച്ചാൽ പോലും ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി അദ്ദേഹത്തിൻറെ റേറ്റിങ് കുറയ്ക്കുന്നത് ഈ മാധ്യമത്തിന്റെ പതിവാണ്. ഈ കരുതിക്കൂട്ടിയുള്ള മാധ്യമ വിചാരണയിൽ ലയണൽ മെസ്സി അസ്വസ്ഥൻ ആണെന്ന് പാരീസിൽ നിന്ന് ലഭ്യമാകുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കളിക്കാരൻ എന്നതിനപ്പുറം ഒരു ബ്രാൻഡ് കൂടിയായ മെസ്സിയെ ഈ മാധ്യമത്തിന്റെ ദുഷ്പ്രചരണങ്ങൾ കാര്യമായി ബാധിക്കും

ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമൻ ക്ലബ്ബിലേക്ക് ലയണൽ മെസ്സി വന്നതിന് പിന്നാലെ നിരവധി വിവാദങ്ങളും കൂട്ടു വന്നിട്ടുണ്ട്. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും അത്തരത്തിലുള്ള വിവാദങ്ങളുടെ ഏരിയ കൂടുകയാണ്. മെസ്സി മികച്ച പ്രകടനം കാഴ്ച വെച്ചാലും മോശം പ്രകടനം കാഴ്ച വച്ചാലും ഇത്തരം വാർത്തകൾക്ക് യാതൊരു പഞ്ഞവുമില്ല.

ഓരോ മത്സരങ്ങൾ കഴിയുമ്പോഴും മെസ്സിയുടെ പ്രകടനത്തിന് നേരെ നിർബന്ധമായും നിഷ്ഠൂരമായി വിവാദ വാർത്തകളും വിമർശനങ്ങളും ഉന്നയിക്കുന്നത് പതിവാക്കിയ ഒരു മാധ്യമമാണ് ലെ പാരീസിയൻ. സാധാരണഗതിയിൽ മാധ്യമങ്ങളുടെ വിമർശനങ്ങൾക്ക് ചെവികൊടുക്കാതെയിരിക്കുന്ന ലയണൽ മെസ്സി ഇപ്പോൾ വളരെ കടുത്ത അസ്വസ്ഥതയിലാണ്.

പിഎസ്‌ജി ചെയർമാനായ നാസർ അൽ ഖലൈഫിയുമായി ലെ പാരീസിയന്റെ നേതൃത്വം അടുത്ത ബന്ധം പുലർത്തുന്നുണ്ട് എന്നതാണ് മെസി കൂടുതൽ അസ്വസ്ഥനാകാൻ കാരണമെന്നാണു എൽ നാഷണൽ പുറത്തു വിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കളിക്കാരൻ എന്നതിനപ്പുറം ഒരു ബ്രാൻഡ് കൂടിയായ മെസ്സിയെ ഈ മാധ്യമത്തിന്റെ ദുഷ്പ്രചരണങ്ങൾ കാര്യമായി ബാധിക്കും

മെസ്സി വളരെ മികച്ച പ്രകടനം കാഴ്ച വച്ചാൽ പോലും ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി അദ്ദേഹത്തിൻറെ റേറ്റിങ് കുറയ്ക്കുന്നത് ഈ മാധ്യമത്തിന്റെ പതിവാണ്. ഈ കരുതിക്കൂട്ടിയുള്ള മാധ്യമ വിചാരണയിൽ ലയണൽ മെസ്സി അസ്വസ്ഥൻ ആണെന്ന് പാരീസിൽ നിന്ന് ലഭ്യമാകുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മൊണാക്കോക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം പിഎസ്‌ജി നേടിയ മത്സരത്തിൽ ഒരു അസിസ്റ്റ് മെസിയുടെ വക ആയിരുന്നെങ്കിലും താരത്തിന് പത്തിൽ 4.5 മാത്രമാണ് ലെ പാരീസിയൻ നൽകിയ റേറ്റിങ്. ഏഴു തവണ ബാലൺ ഡി ഓർ നേടിയ താരത്തിൽ നിന്നും കൂടുതൽ കൃത്യത തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും മെസി ഒരുപാട് ഈസി പാസുകൾ നഷ്ടപ്പെടുത്തി എന്നുമാണ് ഇതിനു കാരണമായി അവർ പറയുന്നത്.

ബ്രസീൽ, അർജൻറീന, പോർച്ചുഗൽ ജർമ്മനി, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് വരുന്നു മിനി ലോകകപ്പ് പോരാട്ടങ്ങൾ…

വീണ്ടും ക്രിസ്ത്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി