in

LOVELOVE

ബാലൻ ഡി ഓർ 2022; മെസ്സി-നെയ്മർ-എംബാപ്പെ എന്നിവരെ പ്രവചിച്ച് ബ്രസീലിയൻ ഇതിഹാസം

ഇതുവരെ ബാലൻ ഡി ഓർ അവാർഡ് നേടാത്ത താരങ്ങളാണ് ബ്രസീൽ താരം നെയ്മർ ജൂനിയർ, ഫ്രാൻസ് താരം കയ്ലിയൻ എംബാപ്പെ എന്നിവർ. എന്നാൽ ഏഴ് തവണ റെക്കോർഡ് ബാലൻ ഡി ഓർ ജേതാവാണ് അർജന്റീന താരമായ ലയണൽ മെസ്സി. ഈ വർഷത്തെ ബാലൻ ഡി ഓർ ആര് നേടുമെന്ന് കാത്തിരുന്ന് കാണാം.

PSG Trio

ഫ്രാൻസ് ഫുട്ബോൾ സമ്മാനിച്ച 2021ലെ ബാലൻ ഡി ഓർ പുരസ്‌കാരം ലയണൽ മെസ്സി ഏറ്റുവാങ്ങിയിട്ട് മാസങ്ങൾ മാത്രമേ പിന്നിട്ടുള്ളൂ. എന്നാൽ 2022-ലെ ബാലൻ ഡി ഓർ പുരസ്‌കാരത്തിന്റെ ഏറ്റവും മികച്ച മത്സരാർത്തികളെ പറ്റി പ്രവചനം നടത്തിയിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസമായ റിവൾഡോ.

പിസ്ജിയുടെ മുന്നേറ്റനിര സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കയ്ലിയൻ എംബാപ്പെ എന്നിവർ ഈ വർഷത്തെ ബാലൻ ഡി ഓർ ഫേവറിറ്റുകളാണെന്നാണ് റിവൾഡോ ബെറ്റ്ഫൈറിനോട് സംസാരിക്കുന്നതിനിടെ പറഞ്ഞത്.

PSG Trio

“2021 ബാലൻ ഡി ഓർ നേടിയതിന് ശേഷം ഈ വർഷവും ലയണൽ മെസ്സി 2022-ലെ ബാലൻ ഡി ഓർ ഫേവറിറ്റുകളിൽ ഒരാളായി കളി ആരംഭിച്ചു. പക്ഷെ ഇത് വേൾഡ് കപ്പ്‌ വർഷമാണ്, മറ്റു താരങ്ങൾക്ക് ഫേവറിറ്റുകളായി മാറാൻ കഴിയും.”

“പിസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും അത് പോലെ ഫ്രാൻസിനൊപ്പം വേൾഡ് കപ്പും വിജയിക്കാൻ മികച്ച അവസരമുള്ള കയ്ലിയൻ എംബാപ്പെയും 2022-ലെ ബാലൻ ഡി ഓർ ഫേവറിറ്റുകളിൽ ഒന്നായി മാറുന്നത് ഞാൻ കാണുന്നു.”

“നെയ്മർ ജൂനിയറിന്റെ കാര്യവും അങ്ങനെ തന്നെയാണ്, പിസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കാനും ബ്രസീലിനൊപ്പം വേൾഡ് കപ്പ്‌ വിജയിക്കാനും സാധ്യതയുള്ളതിനാൽ, നെയ്മർ ജൂനിയർ 2022-ലെ ബാലൻ ഡി ഓർ അവാർഡിന്റെ ഫേവറിറ്റായി മാറും.” – റിവാൾഡോ പറഞ്ഞു.

ഇതുവരെ ബാലൻ ഡി ഓർ അവാർഡ് നേടാത്ത താരങ്ങളാണ് ബ്രസീൽ താരം നെയ്മർ ജൂനിയർ, ഫ്രാൻസ് താരം കയ്ലിയൻ എംബാപ്പെ എന്നിവർ. എന്നാൽ ഏഴ് തവണ റെക്കോർഡ് ബാലൻ ഡി ഓർ ജേതാവാണ് അർജന്റീന താരമായ ലയണൽ മെസ്സി. ഈ വർഷത്തെ ബാലൻ ഡി ഓർ ആര് നേടുമെന്ന് കാത്തിരുന്ന് കാണാം.

റയൽ താരം ഇസ്കോ ബാഴ്സയിലേക്ക്? താരവുമായി ബാഴ്സ ധാരണയിലെത്തിയെന്നും റിപ്പോർട്ട്‌

മെസ്സിയും നെയ്മറും അർജന്റീന-ബ്രസീൽ ടീമുകളിൽ ഇടം നേടില്ല എന്ന് റിപ്പോർട്ട്‌, കോവിഡ് പേടിയിൽ പിസ്ജി