in

LOVELOVE

മെസ്സിയും നെയ്മറും അർജന്റീന-ബ്രസീൽ ടീമുകളിൽ ഇടം നേടില്ല എന്ന് റിപ്പോർട്ട്‌, കോവിഡ് പേടിയിൽ പിസ്ജി

കോവിഡ് പാൻഡമിക് വളരെയധികം രൂക്ഷമായ ഈ സാഹചര്യAത്തിൽ ലാറ്റിൻ അമേരിക്കയിലേക്ക് പോകുന്ന താരങ്ങൾ കോവിഡ്-19 അല്ലെങ്കിൽ പരിക്ക് എന്നിങ്ങനെ മറ്റു പ്രശ്നങ്ങളില്ലാതെ തിരിച്ചെത്തണമെന്നാണ് പിസ്ജി ആഗ്രഹിക്കുന്നത്. കാരണം റയൽ മാഡ്രിഡിനെതിരായ വളരെ പ്രധാനപ്പെട്ട യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരമാണ് വരാനിരിക്കുന്നത്.

Messi and Neymar

ഖത്തർ വേൾഡ് കപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കുള്ള ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ വരാനിരിക്കുകയാണ്. ഇതിനകം യോഗ്യത ഉറപ്പിച്ച ലാറ്റിൻ അമേരിക്കൻ കരുത്തരായ അർജന്റീനയും ബ്രസീലുമെല്ലാം കളത്തിലിറങ്ങുന്നുണ്ട്. എന്നാൽ ലാറ്റിൻ അമേരിക്കയിലേക്ക് പോകുന്ന തങ്ങളുടെ താരങ്ങൾക്ക് കോവിഡ്-19 പിടിപെടാതിരിക്കാനുള്ള പ്രാർത്ഥനയിലാണ് പിസ്ജി.

എന്നാൽ പിസ്ജി സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ(ബ്രസീൽ), ലയണൽ മെസ്സി(അർജന്റീന) എന്നിവർ ഈ യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടിയേക്കിയില്ല എന്ന് ഫ്രഞ്ച് മാധ്യമമായ ലെ പരിസിയൻ റിപ്പോർട്ട്‌ ചെയ്യുന്നു. ഒപ്പം ലാറ്റിൻ അമേരിക്കയിലേക്ക് പോകുന്ന കളിക്കാരുടെ ലിസ്റ്റ് അവർ പറയുന്നുണ്ട്.

Messi and Neymar

അർജന്റീന താരങ്ങളായ ലിയാൻഡ്രോ പരേഡസ്, ഡി മരിയ ബ്രസീൽ താരമായ മാർക്വീഞ്ഞോസ് എന്നിവരായിരിക്കും അവരുടെ രാജ്യങ്ങൾക്ക് വേണ്ടി യോഗ്യത മത്സരങ്ങളിൽ ബൂട്ടണിയുക. അർജന്റീന ചിലി, കൊളംബിയ എന്നീ ടീമുകളെയും, ബ്രസീൽ ഇക്വഡോർ, പരാഗ എന്നീ ടീമുകളെയുമാണ് നേരിടുന്നത്.

പരിക്ക് കാരണമായിരിക്കും നെയ്മർ ജൂനിയറിന് ബ്രസീലിന്റെ മത്സരങ്ങൾ നഷ്ടമാകുക, എന്നാൽ ലയണൽ മെസ്സിക്ക് അർജന്റീന വിശ്രമം നൽകാനുള്ള സാധ്യതയാണ് കാണപ്പെടുന്നത്. ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ച ടീമുകളാണ് ബ്രസീലും അർജന്റീനയും എന്നത് കൊണ്ട് ഈ മത്സരങ്ങൾ അത്ര പ്രാധാന്യമുള്ളതല്ല.

കോവിഡ് പാൻഡമിക് വളരെയധികം രൂക്ഷമായ ഈ സാഹചര്യത്തിൽ ലാറ്റിൻ അമേരിക്കയിലേക്ക് പോകുന്ന താരങ്ങൾ കോവിഡ്-19 അല്ലെങ്കിൽ പരിക്ക് എന്നിങ്ങനെ മറ്റു പ്രശ്നങ്ങളില്ലാതെ തിരിച്ചെത്തണമെന്നാണ് പിസ്ജി ആഗ്രഹിക്കുന്നത്. കാരണം റയൽ മാഡ്രിഡിനെതിരായ വളരെ പ്രധാനപ്പെട്ട യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരമാണ് വരാനിരിക്കുന്നത്.

ബാലൻ ഡി ഓർ 2022; മെസ്സി-നെയ്മർ-എംബാപ്പെ എന്നിവരെ പ്രവചിച്ച് ബ്രസീലിയൻ ഇതിഹാസം

ലാബുഷൈനെ എറിഞ്ഞു വീഴ്ത്തി ബ്രോഡ്! ഇതുപോലൊന്ന് മുന്നെ കണ്ടിട്ടുണ്ടാവില്ല!