in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഒടുവിൽ മെസ്സിയും സമ്മതിച്ചു; മെസ്സിയുടെ വാക്കുകൾക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

മറ്റൊരാളുടെ കഴിവിനെ അംഗീകരിക്കുക എന്നുള്ളത് ചെറിയൊരു കാര്യമല്ല. നേട്ടങ്ങളുടെ കൊടുമുടിയിൽ കയറുമ്പോഴും പലർക്കും മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കാൻ ഒരല്പം മടിയാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തനാണ് ലയണൽ മെസ്സി എന്ന സൂപ്പർ താരം.

Messi on Lewe

മറ്റൊരാളുടെ കഴിവിനെ അംഗീകരിക്കുക എന്നുള്ളത് ചെറിയൊരു കാര്യമല്ല. നേട്ടങ്ങളുടെ കൊടുമുടിയിൽ കയറുമ്പോഴും പലർക്കും മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കാൻ ഒരല്പം മടിയാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തനാണ് ലയണൽ മെസ്സി എന്ന സൂപ്പർ താരം.

ഏഴാം ബാലൻഡിയോർ സ്വന്തമാക്കിയതിന് ശേഷം ലയണൽ മെസ്സി അനുമോദിച്ചത് റോബർട്ട് ലെവൻഡോവ്സ്കി എന്ന താരത്തിന്റെ കഴിവിനെ തന്നെയാണ്. 2020 ലെ ബാലൻ ഡി ഓർ പുരസ്കാരം റോബർട്ട് ലെവൻഡോവ്സ്കിക്ക് അർഹിച്ചതായിരുന്നു എന്നായിരുന്നു മെസ്സിയുടെ പ്രസ്താവന. 2020 ൽ കോവിഡ് വ്യാപനം മൂലം ബാലൻഡിയോർ പുരസ്കാര ചടങ്ങ് നടന്നിരുന്നില്ല. അന്നേ വർഷം ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായി ഫുട്ബോൾ ലോകമൊന്നാകെ വിലയിരുത്തിയ താരമായിരുന്നു റോബർട്ട് ലെവൻഡോവ്സ്കി. സീസണിൽ ലെവൻഡോവ്സ്കി ബയേണിന് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകൾ തന്നെയായിരുന്നു അതിനുള്ള കാരണം. എന്നാൽ നിർഭാഗ്യവശാൽ 2020ഇൽ ബാലൻഡിയോർ പുരസ്കാര ചടങ്ങ് നടക്കാത്തതിനാൽ റോബർട്ട് ലെവൻഡോവ്സ്കിക്ക് ആ നേട്ടം നഷ്ടമായി.

Messi on Lewe

ഇപ്പോഴിതാ ലയണൽ മെസ്സി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ് 2020-ലെ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹൻ റോബർട്ട് ലെവൻഡോവ്സ്കി തന്നെയായിരുന്നുവെന്ന്.ലെവൻഡോസ്കിയുടെ കഴിവിനെ അംഗീകരിച്ച മെസ്സിയുടെ പ്രസ്താവനയ്ക്ക് മികച്ച കയ്യടിയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

അതേസമയം 2021ലെ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയതോടെ 2000, 2010, 2020,എന്നീ മൂന്ന് പതിറ്റാണ്ടുകളിൽ ബാലൻ ഡി ഓർ പുരസ്കാരം നേടുന്ന ആദ്യ താരമായി ലയണൽ മെസ്സി മാറുകയും ചെയ്തു. ഒരുപക്ഷേ ലോക ഫുട്ബോളിൽ ഈയൊരു നേട്ടം മറ്റൊരു താരത്തിന് കൈവരിക്കാനാവുമോ എന്നുള്ളത് ഒരു ചോദ്യചിഹ്നം തന്നെയാണ്.

ബാലൻ ഡി ഓർ പുരസ്കാര വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അർജന്റീന, ബാഴ്സ, പി
എസ്ജി എന്നീ ടീമുകളിലെ തന്റെ സഹ താരങ്ങൾക്കും ലയണൽ മെസ്സി നന്ദിയറിച്ചു. കൂടാതെ അർജന്റീനക്ക് വേണ്ടി കിരീടം നേടിയതിലുള്ള സന്തോഷവും ലയണൽ മെസ്സി പങ്കുവെച്ചു.

നിങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു; പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ബാലൺ ഡി ഓർ സംഘാടകർക്കെതിരെ ആഞ്ഞടിച്ച് റൊണാൾഡോ

ബാലൻഡിയോർ നേടി ഇനി അവനു മുന്നിൽ ഒരേയൊരു പ്രശ്നം മാത്രം; പി എസ് ജി പരിശീലകൻ…