in

LOVELOVE OMGOMG AngryAngry LOLLOL CryCry

മെസ്സിയോ റൊണാൾഡോയോ മികച്ചത്? ലിവർപൂൾ ഇതിഹാസം പറഞ്ഞ ഉത്തരം ഇതാണ്…

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നീ താരങ്ങൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ ഫുട്ബോൾ ലോകത്ത് നേടിയ നേട്ടങ്ങൾ തന്നെയാണ് മെസ്സിയും റൊണാൾഡോയും ചരിത്രത്തിലെ മികച്ച രണ്ട് താരങ്ങളാണെന്ന് തെളിയിക്കുന്നത്, ഒപ്പം ലോകഫുട്ബോളിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് സുന്ദര മുഹൂർത്തങ്ങളും അവർ സമ്മാനിച്ചു.

Messi and Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ or ലയണൽ മെസ്സി ആരാണ് മികച്ചത്? ഫുട്ബോൾ ലോകത്ത് വ്യക്തമായ ഒരു ഉത്തരം ഇല്ലാതെ തുടരുന്ന ചോദ്യമാണിത്, പലർക്കും പല അഭിപ്രായങ്ങളാണ് ഇത് സംബന്ധിച്ചുള്ളത്, തീർച്ചയായും ക്രിസ്റ്റ്യാനോയും മെസ്സിയും ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഉൾപ്പെടുന്നവരാണ്.

ലിവർപൂളിന്റെ മുൻ താരമായ ജാമി കരാഗർ ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്, ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലെ മികച്ച ലീഗുകളിൽ താൻ മികച്ചതാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും, ഒരു മികച്ച താരമാണെന്ന് തെളിയിക്കാൻ ലയണൽ മെസ്സിക്ക് ലാലിഗ വിടേണ്ട ആവശ്യമില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

Messi and Ronaldo

“ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ മിടുക്കനാണ്, അദ്ദേഹത്തിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, യൂറോപ്പിലെ മികച്ച രാജ്യങ്ങളിലെല്ലാം താൻ ലീഗ് വിജയിച്ചുവെന്നും ഈ രാജ്യങ്ങളിലെല്ലാം ടോപ്പ് സ്‌കോററാണെന്നും അദ്ദേഹത്തിന് പറയാൻ കഴിയും, ഇത് അദ്ദേഹത്തിന്റെ ആവനാഴിയിലുള്ള മികച്ച തന്ത്രങ്ങളാണെന്ന് ഞാൻ കരുതുന്നു. ലയണൽ മെസ്സി ചെയ്യുന്നതിൽ നിന്ന് അൽപ്പം വ്യത്യസ്‌തനും മികച്ചവനുമാകാനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ശ്രമിക്കുന്നത്.”

“എന്നാൽ കേൾക്കൂ, ഫ്രാങ്കോ ബറേസിക്കും പൗലോ മാൽഡിനിക്കും മികച്ച പ്രതിരോധക്കാരുടെ കഴിവുകളിൽ നിന്ന് യാതൊരു കുറവുമില്ലെന്ന് ഞാൻ കരുതുന്നില്ല, കാരണം അവർ ഒരിക്കലും എസി മിലാൻ വിട്ടിട്ടില്ല, അതുകൊണ്ട് ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടുപോകരുതെന്ന എന്റെ അഭിപ്രായം ഞാൻ മാറ്റാൻ പോകുന്നില്ല. ഞാൻ ഉദ്ദേശിച്ചത്, മെസ്സി എന്തിനാണ് ബാഴ്‌സലോണ വിടുന്നത്? ഇത് മെസ്സിയോട് ‘സതാംപ്ടണിൽ പോയി സൈൻ ചെയ്യൂ’ എന്ന് പറയുന്നത് പോലെയാണ്.” – എന്നാണ് ജാമി കരാഗർ പറഞ്ഞത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നീ താരങ്ങൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ ഫുട്ബോൾ ലോകത്ത് നേടിയ നേട്ടങ്ങൾ തന്നെയാണ് മെസ്സിയും റൊണാൾഡോയും ചരിത്രത്തിലെ മികച്ച രണ്ട് താരങ്ങളാണെന്ന് തെളിയിക്കുന്നത്, ഒപ്പം ലോകഫുട്ബോളിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് സുന്ദര മുഹൂർത്തങ്ങളും അവർ സമ്മാനിച്ചു.

ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ പ്ലേയിങ് ഇലവൻ (2008) ഓർക്കുന്നുണ്ടോ?

UCL-ൽ PSG നേരിടേണ്ടത് CR7-ന്റെ യുണൈറ്റഡ് അടക്കം മൂന്നു ക്ലബ്ബുകളുടെ പേര് പറഞ്ഞ് ഫുട്ബോൾ ജേർണലിസ്റ്റ്..