in

LOVELOVE OMGOMG LOLLOL CryCry AngryAngry

നെയ്മറിന്റെ ഓഫർ നിരസിച്ചതും വാളിനു പിന്നിൽ കിടന്നതിന്റെയും കാരണം വെളിപ്പെടുത്തി ലിയോ മെസ്സി..

“ആ നിമിഷം അത് ചെയ്യേണ്ടതായിരുന്നു. ഞങ്ങൾ മത്സരത്തിൽ വിജയിച്ചുനിൽക്കുകയായിരുന്നു. മറ്റാരും അത് ചെയ്യാൻ അവിടെ ഉണ്ടായിരുന്നില്ല, അവിടെ ഞാനായതിനാൽ ഞാൻ അത് ചെയ്തു. സത്യം പറഞ്ഞാൽ അതിൽ ഒന്നുമില്ല, മികച്ച ഫലം ലഭിക്കുന്നതിന് നാമെല്ലാവരും നമ്മുടെ ടീമിനെ സഹായിക്കേണ്ടതുണ്ട്.”

Lionel Messi for PSG against City [UCL]

21 വർഷം നീണ്ട ഇതിഹാസ സമാനമായ ബാഴ്സലോണ കരിയറിനോട്‌ വിട ചൊല്ലി ലയണൽ മെസ്സി തന്റെ കരിയറിലെ പുതിയ അദ്ധ്യായം എഴുതി ചേർക്കുവാനായി പറന്നിറങ്ങിയത് പാരിസിലായിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ നെയ്മർ ജൂനിയർ, ഡി മരിയ, പരേഡസ് തുടങ്ങിയവർ തന്നെയാണ് മെസ്സിയുടെ PSG യിലേക്കുള്ള വരവ് എളുപ്പമാക്കിയത്.

അർജന്റീനയിലും ബാഴ്സയിലുമെല്ലാം നമ്പർ ’10’ ജേഴ്‌സി അണിഞ്ഞു നീണ്ട ഒരുപാട് കാലം കളിച്ചിട്ടുള്ള ലയണൽ മെസ്സി PSG യിൽ തിരഞ്ഞെടുത്ത ജേഴ്‌സി നമ്പർ ’30’ ആയിരുന്നു. മെസ്സിയുടെ ആത്മസുഹൃത്തായ നെയ്മർ ജൂനിയർ സ്ഥിരമായി അണിയുന്ന PSG യുടെ ’10’ നമ്പർ ജേഴ്‌സി നൽകാമെന്ന് നെയ്മർ ജൂനിയർ തന്നെ അറിയിച്ചെങ്കിലും, മെസ്സി അത് നിരസിച്ചു. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വെളിപ്പെടുത്തിരിക്കുകയാണ് ലയണൽ മെസ്സി.

Lionel Messi for PSG against City [UCL]

” നമ്പർ ’10’ നെയ്മറിന് വേണ്ടിയുള്ളതാണ്. ഞാൻ പുതിയ ടീമിനെ സഹായിക്കാനാണ് ഇവിടെ വന്നത്. നമ്പർ ’10’ നൽകാമെന്ന് നെയ്മർ പറഞ്ഞത് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള അസാധാരണമായ ഒരു ആംഗ്യമായിരുന്നു, പക്ഷേ എനിക്ക് നെയ്മറെ അറിയാവുന്നതിനാൽ ഞാൻ അത് പ്രതീക്ഷിച്ചിരുന്നു.”

“ഞങ്ങൾ ബാഴ്‌സലോണയിൽ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചിരുന്നു, കൂടാതെ ഞങ്ങൾ സുഹൃത്തുക്കളാണ്. നെയ്മർ നമ്പർ ’10’ എനിക്ക് വേണ്ടി സൂക്ഷിച്ചതാണ് എനിക്ക് ഏറ്റവും കൂടുതൽ ഭംഗിയായി തോന്നിയത്. അതുകൊണ്ടാണ് എനിക്ക് ഇഷ്ടപ്പെട്ട മറ്റൊന്ന് ഞാൻ എടുത്തത് [നമ്പർ 30].” – മെസ്സി പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ രണ്ട് ഗോളുകൾക്ക് PSG വിജയിച്ച യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ലയണൽ മെസ്സി ഫ്രീ കിക്ക് മതിലിന് പിന്നിൽ കിടന്നത് വലിയ വാർത്ത തന്നെയാണ് ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചെടുത്തത്, ആ സംഭവത്തെ പറ്റിയും മെസ്സി മനസ്സ് തുറക്കുന്നുണ്ട്.

“ആ നിമിഷം അത് ചെയ്യേണ്ടതായിരുന്നു. ഞങ്ങൾ മത്സരത്തിൽ വിജയിച്ചുനിൽക്കുകയായിരുന്നു. മറ്റാരും അത് ചെയ്യാൻ അവിടെ ഉണ്ടായിരുന്നില്ല, അവിടെ ഞാനായതിനാൽ ഞാൻ അത് ചെയ്തു. സത്യം പറഞ്ഞാൽ അതിൽ ഒന്നുമില്ല, മികച്ച ഫലം ലഭിക്കുന്നതിന് നാമെല്ലാവരും നമ്മുടെ ടീമിനെ സഹായിക്കേണ്ടതുണ്ട്.” – മെസ്സി പറഞ്ഞു.

ലയണൽ മെസ്സി തന്റെ വിനയവും എളിമയുമടങ്ങുന്ന സ്വഭാവത്തിന്റെ പിന്നിലെ കഥ വെളിപ്പെടുത്തി..

റയലിനു ദുഃഖവാർത്ത, പരിക്ക് കാരണം ബെൻസെമ പുറത്ത്, പ്രധാന മത്സരങ്ങൾ നഷ്ടമാകും..