in , ,

CryCry LOVELOVE

ഇനി ഇല്ല മെസ്സി കാലം

ഖത്തർ ലോകകപ്പ് ഫൈനൽ ആയിരിക്കും തന്റെ ലോകകപ്പിലെ അവസാന മത്സരം എന്ന് മെസ്സി. അടുത്ത ലോകകപ്പിന് താൻ ഉണ്ടാകില്ല എന്ന് മെസ്സി പറയുന്നു. അർജന്റീനിയൻ മാധ്യമം ആയ ഡിയാരിയോ ഡിപോർടിവോ ഒലെക്ക് നൽകിയ അഭിമുഖത്തിൽ ആണ് മെസ്സി ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് വ്യക്തമാക്കിയത്. തന്റെ ലോകകപ്പ് കരിയർ ഒരു ഫൈനലുമായി അവസാനിപ്പിക്കാൻ ആകും എന്നതിൽ സന്തോഷം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഇനിയും ഏറെ വർഷങ്ങൾ ഉണ്ട് അടുത്ത ലോകകപ്പിന്. അതിൽ പങ്കെടുക്കാൻ തനിക്ക് ആകുമെന്ന് തോന്നുന്നില്ല എന്നും ഇതു പോലെ ഫൈനൽ കളിച്ചു കൊണ്ട് അവസാനിപ്പിക്കുന്നതാണ് നല്ലത് എന്നും മെസ്സി പറഞ്ഞു. ഈ നിമിഷം ആസ്വദിക്കാൻ ഉള്ളതാണെന്നും മെസ്സി പറഞ്ഞു.

ഇന്നലെ ക്രൊയേഷ്യയെ 3-0ന് പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന ഖത്തർ ലോകകപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്.സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്താണ് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസി വകയായിരുന്നു.

ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും റെക്കോര്‍ഡ് മറികടന്ന് അഞ്ചാം തവണയാണ് 35കാരനായ മെസി ലോകകപ്പില്‍ അര്‍ജന്റീനയുടെ ജഴ്‌സിയണിയുന്നത്.2006 ലോകകപ്പില്‍ സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയ്‌ക്കെതിരെ ആയിരുന്നു മെസിയുടെ ലോകകപ്പ് അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ സ്വന്തമാക്കിയ മെസി പിന്നീട് അര്‍ജന്റീനയുടെ വിജയ ശില്‍പിയായി മാറുകയായിരുന്നു. പതിനെട്ട് വയസും 357 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന മെസി അതോടെ അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരവുമായി.

ഈ ലോകകപ്പിൽ മെസ്സി ഇതുവരെ മൂന്ന് ഗോളുകൾ പെനാൽറ്റിയിലൂടെ നേടിക്കഴിഞ്ഞു. ഫൈനലിലും പെനാൽറ്റിയിലൂടെ ഗോൾ നേടിയാൽ മെസ്സിയ്ക്ക് പുതിയ റെക്കോഡ് സ്വന്തമാക്കാം. ഒരു ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ പെനാൽറ്റിയിലൂടെ നേടുന്ന താരം എന്ന റെക്കോഡാണ് മെസ്സിയെ കാത്തിരിക്കുന്നത്. 1966-ൽ പോർച്ചുഗലിന്റെ യൂസേബിയോയും 1978-ൽ നെതർലൻഡ്സിന്റെ റെൻസെൻബ്രിങ്കുമാണ് ഈ റെക്കോഡ് നേരത്തേ സ്വന്തമാക്കിയവർ.

മൊറോക്കോയെ ചരിത്രനേട്ടത്തിൽ എത്തിച്ച പരീശിലകൻ

ബ്ലാസ്റ്റേഴ്‌സ് താരം ഇലവനിൽ, ഐഎസ്എൽ ടീം ഓഫ് ദി വീക്ക്‌ പ്രഖ്യാപിച്ചു