in

LOVELOVE OMGOMG LOLLOL AngryAngry CryCry

ക്രിസ്റ്റ്യാനോയെ എത്തിക്കുവാൻ PSGയുടെ വമ്പൻ നീക്കം, സിദാന്റെ കീഴിൽ മെസ്സി റൊണാൾഡോ നെയ്മർ ത്രയം…

ഫുട്ബോൾ ലോകത്ത് അസാധ്യമെന്ന് പലരും കരുതുന്ന, വിശ്വസിക്കുന്ന കാര്യങ്ങൾ ട്രാൻസ്ഫറുകളുടെ കാര്യത്തിൽ നിഷ്പ്രയാസം നടത്തുന്ന ക്ലബ്ബാണ് ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെൻറ് ജർമൻ. ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസ്സിയെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കുന്നതിനു മുൻപ് അവർ നെയ്മർ ജൂനിയർ എന്ന ബ്രസീലിയൻ ഇതിഹാസത്തെയും തങ്ങളുടെ കൂടാരത്തിലെത്തിച്ചിരുന്നു ഇപ്പോൾ അവർ ക്രിസ്ത്യാനോ റൊണാൾഡോയെ കൂടെ എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ്…

ഫുട്ബോൾ ലോകത്തെ വാർത്താ കോളങ്ങളിൽ തീപിടിക്കുന്നു ഒരു വാർത്തയാണ് ഇപ്പോൾ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തുവിട്ടിരിക്കുന്നത്. ലയണൽ മെസ്സിയെ തങ്ങളുടെ ടീമിലെത്തിച്ചത് കൂടാതെ പിന്നാലെ ഫ്രഞ്ച് വമ്പൻമാരായ പി എസ് ജി ക്രിസ്ത്യാനോ റൊണാൾഡോയെ കൂടെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കാൻ പോകുകയാണ്. സിദാന്റെ കീഴിൽ മെസ്സി റൊണാൾഡോ നെയ്മർ ത്രയം ഒരുമിച്ച് പന്ത് തട്ടുന്ന ലോകാത്ഭുതം സാധ്യമാക്കാനാണ് അവർ ശ്രമം ആരംഭിച്ചത്.

ഏറെ വാർത്ത സൃഷ്ടിച്ചുകൊണ്ടായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ വർഷങ്ങൾക്കുശേഷം മഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു വന്നത്. എന്നാൽ റാൾഫ് റാങ്നിക്കിന്റെ പദ്ധതികളിൽ താൽപര്യമില്ലാത്തതിനാൽ അടുത്ത സീസണിൽ യുണൈറ്റഡിന്റെ പരിശീലകൻ ആരാകുമെന്ന് അറിഞ്ഞതിനു ശേഷം ക്ലബിൽ തുടരണോ വേണ്ടയോ എന്നു റൊണാൾഡോ തീരുമാനിക്കാനിരിക്കെയാണ് താരത്തിനായി പിഎസ്‌ജി ശ്രമം നടത്തുന്നത്.

Aavesham CLUB Facebook Group

സിനദിൻ സിദാൻ അടുത്ത സീസണിൽ പിഎസ്‌ജിയുടെ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾ റൊണാൾഡോ ഫ്രഞ്ച് ക്ലബിലെത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. റൊണാൾഡോയെ മുൻനിർത്തി റയൽ മാഡ്രിഡിനൊപ്പം ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയ സിദാൻ നയിക്കുന്ന പിഎസ്‌ജി ടീമിലേക്ക് വരാൻ പോർച്ചുഗീസ് നായകനും പൂർണ്ണസമ്മതം ആയിരിക്കും.

എംബാപ്പെ പിഎസ്‌ജി വിടുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല എന്നിരിക്കെ നിലവിൽ ഇതു സാധ്യതകൾ മാത്രമാണ്. എന്നാൽ അതു യാഥാർഥ്യമായാൽ അത് ലോകഫുട്ബോളിലെ തന്നെ ഒരു ചരിത്രസംഭവമായിരിക്കും എന്നതിൽ യാതൊരു സംശയമില്ല.

PSG-യിൽ കൂടുതൽ വരുമാനം വാങ്ങുന്ന താരങ്ങൾ മെസ്സിയും നെയ്മറും, PSG താരങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്

അതായിരുന്നു ഇവാന്റെ രാജതന്ത്രം, കൊമ്പൻമാരുടെ ചാണക്യൻ