in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബാഴ്‌സയോട് ‘യെസ്’ മൂളി മെസ്സി; ഇനി എല്ലാം ലപോർട്ടയുടെ കൈയ്യിൽ

സൂപ്പർ താരം ലയണൽ മെസ്സിയെ ബാഴ്സ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നു എന്നുള്ളത് വാർത്തകളാണ് കഴിഞ്ഞ ദിവസം മുതൽ സ്പാനിഷ് മാധ്യമങ്ങൾ പ്രധാനമായും പുറത്ത് വിട്ട വാർത്ത. സമ്മർ ട്രാൻസ്ഫറിലൂടെ മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സ നീക്കം നടക്കുന്നുണ്ട് എന്നാ വാർത്ത ആദ്യം പുറത്ത് വിട്ടത് സ്പാനിഷ് മാധ്യമമായ ‘എൽ നാഷനൽ’ ആയിരുന്നു.

സൂപ്പർ താരം ലയണൽ മെസ്സിയെ ബാഴ്സ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നു എന്നുള്ളത് വാർത്തകളാണ് കഴിഞ്ഞ ദിവസം മുതൽ സ്പാനിഷ് മാധ്യമങ്ങൾ പ്രധാനമായും പുറത്ത് വിട്ട വാർത്ത. സമ്മർ ട്രാൻസ്ഫറിലൂടെ മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സ നീക്കം നടക്കുന്നുണ്ട് എന്നാ വാർത്ത ആദ്യം പുറത്ത് വിട്ടത് സ്പാനിഷ് മാധ്യമമായ ‘എൽ നാഷനൽ’ ആയിരുന്നു.

നേരത്തെ ബാഴ്സയ്ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധികളെല്ലാം അവസാനിച്ചെന്നു ടെലിവിഷൻ റേറ്റിന്റെ 25 ശതമാനവും സ്റ്റുഡിയോയുടെ നിശ്ചിത ശതമാനവും ഓഹരി വിറ്റ് ബാഴ്സ സാമ്പത്തികമായി കൊടുത്താൽ കരുത്താർജിച്ചെന്നും അതാണ് മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സ വീണ്ടും ശ്രമിക്കുന്നത് എന്നുമാണ് ‘എൽ നാഷനൽ’ റിപ്പോർട്ട് ചെയ്തത്.

കൂടാതെ പുതിയ സീസണിൽ ബാഴ്‌സലോണയ്ക്ക് ചെലവഴിക്കാവുന്ന തുക ലാലിഗ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഇതോടെ ബാഴ്‌സയ്ക്ക് അടുത്ത സീസണിൽ 5,305 കോടി രൂപയോളം ചെലവഴിക്കാനാകും. കഴിഞ്ഞ സീസണിൽ 1,164 കോടി രൂപയായിരുന്നു ബാഴ്‌സയ്ക്കു നിശ്ചയിക്കപ്പെട്ടിരുന്ന സാമ്പത്തിക പരിധി. ഈ ഘടകവും മെസ്സിയെ തിരികെയെത്തിക്കാൻ കാരണമായി എന്നാണ് പ്രസ്തുത റിപ്പോർട്ടിൽ പറയുന്നത്.

ഇപ്പോഴിതാ ഈ റിപ്പോർട്ടിൽ പുതിയ അപ്‌ഡേറ്റുകൾ പുറത്ത് വരികയാണ്. ബാഴ്സയുടെ ഓഫർ സ്വീകരിക്കാൻ മെസ്സി തയാറായി എന്നാണ് റിപോർട്ടുകൾ. ഇതിനോടകം തന്നെ മെസ്സി ബാഴ്‌സയ്ക്ക് മുന്നിൽ ചില ഡിമാന്റുകൾ വെച്ചതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൂ സ്റ്റേഡിയത്തിൽ താരത്തിന്‍റെയും ലൂയിസ് സുവാരസിന്‍റെയും കുടുംബത്തിന് സ്വകാര്യ ക്യാബിൻ, ക്രിസ്മസിന് സ്വന്തം രാജ്യമായ അർജന്‍റീനയിലേക്ക് പോകാൻ കുടുംബത്തിന് സ്വകാര്യ വിമാനം, 80 കോടി രൂപ സൈനിങ് ബോണസ്, കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം തിരിച്ചുപിടിക്കുന്നതിന് തുടർന്നുള്ള വർഷങ്ങളിൽ ശമ്പളത്തോടൊപ്പം മൂന്നു ശതമാനം പലിശ, 10,000 യൂറോയുടെ റിലീസ് ക്ലോസിലൂടെ ബാഴ്‌സലോണയിൽനിന്ന് എപ്പോൾ വേണമെങ്കിലും പുറത്തു പോകാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ ഡിമാന്റുകളാണ് മെസ്സി മുന്നോട്ട് വെച്ചത്. മെസ്സിയുടെ ഈ ഡിമാൻഡ് ബാഴ്സ അംഗീകരിക്കുയാണെങ്കിൽ ആരാധകർ കാത്തിരുന്ന പോലെ ക്യാമ്പ് നൗവിലേക്കുള്ള മെസ്സിയുടെ തിരിച്ച് വരവ് കാണാനാവും

ഇന്ത്യൻ ഫുട്ബാളിന്റെ രക്ഷകനായി ഐഎം വിജയൻ; മരണ മാസ്സ് നീക്കമെന്ന് ആരാധകർ

സഹലിനൊപ്പം തകർത്തു, ഇവാനിൽ വിശ്വാസമുണ്ട് – അഡ്രിയാൻ ലൂണ