in

LOVELOVE CryCry LOLLOL

വിരമിക്കൽ പ്രഖ്യാപിച്ചതിനുശേഷം അഗ്യൂറോയ്ക്ക് ലയണൽ മെസ്സിയുടെ ഹൃദയം തൊടുന്ന സന്ദേശമെത്തി…

സുഹൃത്തേ ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. പിച്ചിൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതും ദേശീയ ടീമിനൊപ്പമുള്ള കൂടിച്ചേരലുകളും ഇനി നഷ്ടമാകും അഗ്യൂറോ,” വേണം മെസ്സി അയച്ച സന്ദേശത്തിലെ ഓരോ വാക്കുകളും അവർ തമ്മിലുള്ള വൈകാരിക ബന്ധം എടുത്തു കാണിക്കുന്നുണ്ട്.

Ageuro and Messi

സഹതാരങ്ങൾ എന്നതിലുപരിയായി സഹോദരതുല്യമായ സ്നേഹം പുലർത്തുന്നവരായിരുന്നു അർജൻറീന ഫുട്ബോൾ താരങ്ങളായിരുന്ന സെർജിയോ അഗ്യൂറോയും ലയണൽ മെസ്സിയും. മാതൃ രാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ ഇവർ തമ്മിൽ പുലർത്തിയിരുന്ന ഇഴയടുപ്പം ഏവർക്കും അത്ഭുതമായിരുന്നു. കളിക്കളത്തിന് അപ്പുറത്ത് പോലും ഇവർ പുലർത്തുന്ന ബന്ധം ഏവർക്കും അത്ഭുതമായിരുന്നു.

അതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം സെർജിയോ അഗ്യൂറോ തന്റെ കളി ജീവിതം പാതിവഴിയിൽ അവസാനിപ്പിക്കുമ്പോൾ അദ്ദേഹത്തിന് ഹൃദയസ്പർശിയായ ഒരു സന്ദേശവുമായി എത്തിയിരിക്കുകയാണ് ലയണൽ മെസ്സി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിൽ കൂടെയായിരുന്നു മെസ്സി തൻറെ ആത്മാർത്ഥ സുഹൃത്തിനു സന്ദേശം അറിയിച്ചത്

Ageuro and Messi

ആ സന്ദേശത്തിന്റെ മലയാളം പരിഭാഷ താഴെ ചേർക്കുന്നു
കുന്‍ നിനക്കൊപ്പമുള്ള കരിയര്‍…. നമ്മുടെ കരിയര്‍ നമ്മെ ഒരുമിപ്പിക്കുകയും അതിലുപരി നമ്മളെ മികച്ച സുഹൃത്തുക്കളാക്കുകയും ചെയ്തു.

“ഈ അടുത്ത് കോപാ അമേരിക്ക കിരീടം നീ ഉയര്‍ത്തിയിട്ടുണ്ട്, ഇംഗ്ലണ്ടില്‍ നീ എല്ലാം നേടിയിട്ടുണ്ട്. ഇപ്പോള്‍ ആ സത്യം കേള്‍ക്കുമ്പോള്‍ എനിക്ക് വേദന തോന്നുന്നു. നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം നിര്‍ത്താന്‍ പോകുന്ന എന്ന കാര്യം കേള്‍ക്കുമ്പോള്‍ വേദന തോന്നുന്നുണ്ട്. നിങ്ങള്‍ സന്തോഷവാനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളെ സ്‌നേഹിക്കുന്നവര്‍ നിങ്ങളോടൊപ്പമുണ്ടാകും. ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തിന്റെ പുതിയൊരു ഘട്ടം ആരംഭിക്കുകയാണ്. നിങ്ങള്‍ ഇതിനെ പുഞ്ചിരിയോടെ നേരിടുമെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളുടെ പുതിയ തുടക്കത്തിന് എല്ലാ ആശംസകളും നേരുന്നു സുഹൃത്തേ.

“സുഹൃത്തേ ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. പിച്ചിൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതും ദേശീയ ടീമിനൊപ്പമുള്ള കൂടിച്ചേരലുകളും ഇനി നഷ്ടമാകും അഗ്യൂറോ,” വേണം മെസ്സി അയച്ച സന്ദേശത്തിലെ ഓരോ വാക്കുകളും അവർ തമ്മിലുള്ള വൈകാരിക ബന്ധം എടുത്തു കാണിക്കുന്നുണ്ട്.

സൂപ്പർതാരത്തിനെ സ്വന്തമാക്കുവാൻ ബയേൺ ലെവൻഡോവ്സ്കിയെ ഒഴിവാക്കുന്നു…

ആരാധകരുടെ ഹൃദയത്തിൽ ചേക്കേറാൻ നെയ്മർ ദി പെർഫെക്ട് ചാവോസ് വരുന്നു…