in

LOVELOVE LOLLOL

മെസ്സിയുടെ റെക്കോർഡ് തകർത്തതായി വാർത്ത പ്രചരിച്ചത് തെറ്റിദ്ധാരണ മൂലം, കണക്കുകൾ ഇഴകീറി പരിശോധിച്ചപ്പോൾ മെസ്സി തന്നെ മുന്നിൽ…

എന്നാൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ ലയണൽ മെസ്സിയുടെ റെക്കോർഡാണ് സെർബിയ മിഡ്ഫീൽഡർ ദുസാൻ ടാഡിക് തകർത്തെന്ന് ഡച്ച് ഫുട്ബോൾ ക്ലബ് അയാക്‌സിന്റെ ട്വീറ്റ് ചെയ്തിരുന്നു. സെർബിയൻ താരം മെസ്സിയുടെ റെക്കോർഡ് തകർത്തു എന്ന പേരിൽ ഈയൊരു വാർത്തയ്ക്ക് ലോകവ്യാപകമായി വളരെയധികം പ്രാധാന്യം ലഭിച്ചിരുന്നു.

10 വർഷം പഴക്കമുള്ള ലയണൽ മെസ്സിയുടെ റെക്കോർഡ് ഒരു സെർബിയൻ താരം തകർത്തു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റിദ്ധാരണ മൂലം വന്നതായിരുന്നു എന്നതാണ് അറിയുവാൻ കഴിയുന്നത്. കണക്കുകളും രേഖകളും കൃത്യമായി പരിശോധിക്കുമ്പോൾ ലയണൽ മെസ്സിയുടെ റെക്കോർഡിന് ഇപ്പോഴും ഇളക്കം ഒന്നും പറ്റിയിട്ടില്ല.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതല് അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോർഡ് ലയണൽ മെസ്സിയുടെ പേരിലായിരുന്നു ഇതുവരെയും. അദ്ദേഹം സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുന്ന സമയത്ത് 36 അസിസ്റ്റുകൾ ആയിരുന്നു ഒരൊറ്റ വർഷം നേടിയത്. 2011- ൽ ആയിരുന്നു മെസ്സിയുടെ ഈ നേട്ടം.

എന്നാൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ ലയണൽ മെസ്സിയുടെ റെക്കോർഡാണ് സെർബിയ മിഡ്ഫീൽഡർ ദുസാൻ ടാഡിക് തകർത്തെന്ന് ഡച്ച് ഫുട്ബോൾ ക്ലബ് അയാക്‌സിന്റെ ട്വീറ്റ് ചെയ്തിരുന്നു. സെർബിയൻ താരം മെസ്സിയുടെ റെക്കോർഡ് തകർത്തു എന്ന പേരിൽ ഈയൊരു വാർത്തയ്ക്ക് ലോകവ്യാപകമായി വളരെയധികം പ്രാധാന്യം ലഭിച്ചിരുന്നു.

എന്നാൽ ലയണൽ മെസ്സി ആരാധകർ കണക്കുകൾ ഇഴകീറി പരിശോധിച്ച ശേഷം ഈയൊരു കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. ഡച്ച് ക്ലബ്ബിൻറെ സെർബിയൻ താരം നൽകിയ അസിസ്റ്റ്കളില് രണ്ടെണ്ണം അംഗീകൃത മത്സരങ്ങളിൽ ആയിരുന്നില്ല പകരം സൗഹൃദ മത്സരങ്ങളിൽ ആയിരുന്നു. അത് ഒഴിവാക്കിയാൽ മെസ്സിയുടെ റെക്കോർഡ് സുരക്ഷിതമായിരിക്കും.

ഇനിയിപ്പോൾ സൗഹൃദം മത്സരങ്ങളിലെ അസിസ്റ്റ് പരിഗണിക്കുകയാണെങ്കിൽ തന്നെ ലയണൽ മെസ്സിയുടെ റെക്കോർഡ് തകർക്കാൻ സെർബിയൻ താരത്തിന് കഴിയുകയില്ല, സൗഹൃദ മത്സരങ്ങളിലെ അസിസ്റ്റുകൾ കണക്കിലെടുക്കുമ്പോൾ, ആ സീസണിൽ മെസ്സി 40 അസിസ്റ്റുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യാനോക്കൊപ്പം യുവന്റസിന് DNA നഷ്ടപ്പെട്ടു, കാരണം വ്യക്തമാക്കി ബഫൺ

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വന്തം ബെൽഫോർട്ട് മടങ്ങിവരുന്നു, പക്ഷേ ഇത്തവണ ബ്ലാസ്റ്റേഴ്സിലേക്കല്ല…