അര്ജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസ്സി പിഎസ്ജി വിട്ട് മേജർ സൊക്കർ ലീഗ് ടൂർണമെന്റിലെ ക്ലബ്ബായ ഇന്റർ മിയാമി ചേർന്നത്തോടെ താരത്തിന്റെ തലവര മാറിയെന്നു തന്നെ പറയണം.
കാരണം ഇന്റർ മിയാമി ചേർന്നതിന് ശേഷം താരം തകർപ്പൻ ഫോമിലാണുള്ളത്. താരം ക്ലബ്ബിൽ ചേർന്നതിന് ശേഷം ഇന്റർ മിയാമി ഇതുവരെ ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ല. ഇന്ന് നടന്ന ലീഗ്സ് കപ്പ് സെമിഫൈനലിലും ഇന്റർ മിയാമി ജയിചിരിക്കുകയാണ്.
എതിരാളികളായ ഫിലാഡൽഫിയ യൂണിയനെ ഇന്റർ മിയാമി ഒന്നിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തി. മത്സരത്തിൽ മെസ്സി കിടിലൻ ലോങ്ങ് റേഞ്ച് ഗോൾ നേടിയിരുന്നു. പെനാൽറ്റി ബാക്സിന്റെ പുറത്ത് നിന്ന് മൂന്നാൾക്കാരുടെ ഇടയിലൂടെ അടിച പന്ത് ഗോളാവുകയായിരുന്നു. എതിർ ടീം ഗോളി തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
What can't he do?! ?
— Major League Soccer (@MLS) August 15, 2023
Make it NINE goals in six games for Leo Messi. pic.twitter.com/HLf3zBFTmV
എന്തിരുന്നാലും മെസ്സി മിയാമി എത്തിയതിനു ശേഷം ഇതുവരെ ആറ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഈ ആറ് മത്സരങ്ങൾ നിന്ന് ഒമ്പത് ഗോളുകളാണ് താരം നേടിയിട്ടുള്ളത്. വരും ദിവസങ്ങളിലും താരം ഇതേ ഫോമിൽ കളിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.