in

LOVELOVE OMGOMG AngryAngry

അയാൾക്ക് കൂടി വോട്ട് ചെയ്യാൻ ലയണൽ മെസ്സി ആഗ്രഹിച്ചിരുന്നു…

ബാലൻഡിയോർ പുരസ്കാരത്തിനായി തൻറെ നാമനിർദ്ദേശ വോട്ടുകൾ ആർക്കൊക്കെ ആണെന്ന് പി എസ് ജി താരം വളരെ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു രണ്ടുപേരുടെ കാര്യം.

Messi on Lewe

ലോക ഫുട്ബോളിലെ അഭിമാന പുരസ്കാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പുരസ്കാരനേട്ടം ആണ് ബാലൻ ഡി ഓർ പുരസ്കാരം. ഇന്നത്തെ ബാലൻഡിയോർ വിജയം കൂടി കണക്കിലെടുത്തു നോക്കുകയാണെങ്കിൽ ഏഴുതവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ ലയണൽ മെസ്സി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ് .

രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. എക്കാലത്തും ലയണൽ മെസ്സിക്ക് കടുത്ത വെല്ലുവിളിയായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ ഇപ്പോൾ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു പോയിരിക്കുകയാണ്. എന്നിരുന്നാലും നിലവിൽ ലോക ഫുട്ബോളിൽ മെസ്സിക്ക് പകരംവെക്കാൻ പോകുന്നവർ ക്രിസ്ത്യാനോ റൊണാൾഡോ അല്ലാതെ മറ്റാരുമില്ല.

Messi on Lewe

പലരും വിമർശിക്കുന്നുണ്ട് എങ്കിലും ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം അർഹതപ്പെട്ട കൈകളിൽ തന്നെയാണ് എത്തിയിരിക്കുന്നത് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെൻറ് വിജയംകൊണ്ട് അന്താരാഷ്ട്ര കിരീടങ്ങൾ ഇല്ലാത്ത രാജകുമാരൻ എന്ന് നാണക്കേട് മായ്ക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. കോപ്പ ഡെൽ റെയ് കിരീടം നേട്ടത്തിലും ബാഴ്സയുടെ പതാകവാഹകൻ ആകുവാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.

കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ലയണൽ മെസ്സി അല്ലാതെ മറ്റാരുമായിരുന്നില്ല. എന്നാൽ ബാലൻഡിയോർ പുരസ്കാരത്തിനായി തൻറെ നാമനിർദ്ദേശ വോട്ടുകൾ ആർക്കൊക്കെ ആണെന്ന് പി എസ് ജി താരം വളരെ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു രണ്ടുപേരുടെ കാര്യം.

തൻറെ സഹതാരങ്ങളായ ബ്രസീലിയൻ താരം നെയ്മർ ജൂനിയറിനും ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെക്കും തന്നെയാണ് മെസ്സി പ്രഥമ പരിഗണന നൽകുന്നത്. മറ്റു രണ്ടു പേരുകൾ തീർത്തും അപ്രതീക്ഷിതമായിരുന്നു എന്നു പറയുവാൻ കഴിയില്ല. റോബർട്ട് ലെവൻഡോവ്സ്കിക്ക് തൻറെ മൂന്നാം വോട്ട് നൽകുവാൻ ആയിരുന്നു മെസ്സിയുടെ തീരുമാനം. അതിന് പുറമെ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയുടെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസിമക്ക് വോട്ട് ചെയ്യാനും ലയണൽ മെസ്സി ആഗ്രഹിച്ചിരുന്നു…

ബാലൻഡിയോർ നേടി ഇനി അവനു മുന്നിൽ ഒരേയൊരു പ്രശ്നം മാത്രം; പി എസ് ജി പരിശീലകൻ…

കോവിഡ് മൂലം ഉപേക്ഷിച്ച 2020 ബാലൻഡിയോർ അവന് നൽകണമെന്ന് ലയണൽ മെസ്സി…