in

OMGOMG CryCry LOVELOVE

“മെസ്സി ശക്തി പ്രാപിക്കും” -ആരാധകർക്ക് ആശ്വാസം പകരുന്ന വാക്കുകളുമായി ഫ്രഞ്ച് ഫുട്ബോൾ ജേർണലിസ്റ്റ്

“നമ്മൾ ലയണൽ മെസ്സിയുടെ കഴിഞ്ഞ നാല് മാസത്തെ വിലയിരുത്തുന്നില്ല, നമ്മൾ സംസാരിക്കുന്നത് തന്റെ കരിയർ മുഴുവൻ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിൽ ചെലവഴിച്ച 34 വയസ്സുകാരനായ ഒരു കളിക്കാരനെ പറ്റിയാണ്, അദ്ദേഹം വിട പറഞ്ഞ് മൂന്നു ദിവസത്തിന് ശേഷം ആ ക്ലബ്ബ്‌ വേരോടെ പിഴുതെറിയപ്പെടുകയും ചെയ്തിട്ടുണ്ട്,”

Messi UCL record for PSG

അർജന്റീന നായകനായ ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ ടീമിനൊപ്പം പ്രതീക്ഷിച്ച ഫോമിലക്കുയരാത്തത് അദ്ദേഹത്തിന് നേരെ നിരവധി വിമർശനങ്ങൾ ഉയരുന്നതിന് പ്രധാന കാരണമായിട്ടുണ്ട്, എങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിൽ പിസ്ജിക്ക് വേണ്ടി ഇതുവരെ മികച്ച പ്രകടനം നടത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്,

സൂപ്പർ താരമായ ലയണൽ മെസ്സി ഇതുവരെ അത്ര മികച്ച പ്രകടനമല്ല കാഴ്ച വെച്ചിട്ടുള്ളതെങ്കിലും, അദ്ദേഹം ഇനി ശക്തി പ്രാപിക്കുമെന്നാണ് ഫ്രഞ്ച് ഫുട്ബോൾ ജേണലിസ്റ്റ് ഫിലിപ്പ് സാൻഫോർച്ചെ പറഞ്ഞത്, കഴിഞ്ഞ നാല് മാസത്തെ മെസ്സിയുടെ പ്രകടനം പ്രത്യേകിച്ച് വിലയിരുത്തേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്,

Messi UCL record for PSG

“നമ്മൾ ലയണൽ മെസ്സിയുടെ കഴിഞ്ഞ നാല് മാസത്തെ വിലയിരുത്തുന്നില്ല, നമ്മൾ സംസാരിക്കുന്നത് തന്റെ കരിയർ മുഴുവൻ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിൽ ചെലവഴിച്ച 34 വയസ്സുകാരനായ ഒരു കളിക്കാരനെ പറ്റിയാണ്, അദ്ദേഹം വിട പറഞ്ഞ് മൂന്നു ദിവസത്തിന് ശേഷം ആ ക്ലബ്ബ്‌ വേരോടെ പിഴുതെറിയപ്പെടുകയും ചെയ്തിട്ടുണ്ട്,”

“അർജന്റീനക്കൊപ്പം അദ്ദേഹം കോപ്പ അമേരിക്ക നേടിയിട്ടുണ്ട്, ലയണൽ മെസ്സി ലീഗ് മാറുകയും, ഭാഷ മാറുകയും പുതിയൊരു ലോക്കർ റൂമിൽ എത്തുകയും ചെയ്തു, അതിനാൽ അദ്ദേഹത്തിന് എല്ലാം വീണ്ടും ആദ്യം മുതൽ ചെയ്തു തുടങ്ങണം,”

“അദ്ദേഹം പിസ്ജിയിലെത്തിയപ്പോൾ ആശയവിനിമയത്തിൽ പിഴവുകളൊന്നും വരുത്തിയില്ല, അതിനാൽ ഈ സീസണിന്റെ ആദ്യ ഭാഗത്തിലുടനീളം അദ്ദേഹത്തിന് ഒരു മികച്ച മാനേജ്മെന്റ് ഉണ്ടായിരുന്നു, ഇനി മുതൽ അദ്ദേഹം ശക്തി പ്രാപിക്കും,” – സാൻഫോർച്ച് L’ Équipe du Soir-ൽ പറഞ്ഞു.

11 ഫ്രഞ്ച് ലീഗ് മത്സരത്തിൽ നിന്ന് ഒരു ഗോൾ മാത്രം പിസ്ജിക്ക് വേണ്ടി നേടിയിട്ടുള്ള ലയണൽ മെസ്സി, യുവേഫ ചാമ്പ്യൻസ് ലീഗിൽ പിസ്ജി ജേഴ്സിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്, 2022 എന്ന പുതുവർഷത്തിനെ വരവേൽക്കാനൊരുങ്ങുന്ന ആരാധകർ ലയണൽ മെസ്സിയുടെ മാന്ത്രിക പ്രകടനവും 2022-ൽ പ്രതീക്ഷിക്കുന്നുണ്ട്…

ഗോൾ മഴയിൽ ആറാടിയ ബോക്സിങ് ഡേ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ മഴയുടെ പൊടിപൂരം…

ലിയോ മെസ്സി ഇപ്പോഴും ബാഴ്സക്ക് പണം നേടികൊടുക്കുന്നു, ഉദാഹരണങ്ങൾ ഇതാ…