in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

മെസ്സിയുടെ ഹൃദയത്തിൽ ഇപ്പോഴും ബാഴ്സലോണയാണ് അയാൾ അവിടേക്ക് തന്നെ തിരിച്ചു പോകുമെന്ന് PSG താരം…

സാമ്പത്തിക കാരണങ്ങൾ മൂലം ഈ വർഷം, 20 വർഷത്തിലേറെ നീണ്ട കാറ്റലോണിയ വാസം അവസാനിപ്പിച്ചു ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമൻ എഫ് സി യിലേക്ക് മെസ്സി കൂടു മാറിയിരുന്നു. അപ്പോഴും ബാഴ്സലോണ ആരാധകർ എന്നെങ്കിലുമൊരിക്കൽ തങ്ങളുടെ പ്രിയപ്പെട്ട മിശിഹാ വീണ്ടും കാറ്റലോണിയ യുടെ രക്ഷകൻ തിരിച്ചുവരും എന്ന് കരുതിയിരുന്നു.

സ്പാനിഷ് ക്ലബ് ബാഴ്സലോണയും അർജൻറീന താരമായ ലയണൽ മെസ്സിയും തമ്മിലുള്ള ഹൃദയബന്ധം അറിയാത്തവർ ആയി ഫുട്ബോൾ ലോകത്ത് ആരും തന്നെ ഇല്ല. ലയണൽ മെസ്സിയെ ഇന്നുകാണുന്ന മഹാരഥൻ ആക്കി വളർത്തുന്നതിൽ ബാഴ്സലോണ എഫ് സി എന്ന് കാറ്റലോണിയൻ ക്ലബ്ബ് വഹിച്ച പങ്ക് ചെറുതൊന്നുമല്ല അതുകൊണ്ടുതന്നെ ആ ക്ലബ്ബിൻറെ സ്ഥാനമെന്നും ലയണൽ മെസ്സിയുടെ ഹൃദയങ്ങളിൽ തന്നെയാണ്.

സാമ്പത്തിക കാരണങ്ങൾ മൂലം ഈ വർഷം, 20 വർഷത്തിലേറെ നീണ്ട കാറ്റലോണിയ വാസം അവസാനിപ്പിച്ചു ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമൻ എഫ് സി യിലേക്ക് മെസ്സി കൂടു മാറിയിരുന്നു. അപ്പോഴും ബാഴ്സലോണ ആരാധകർ എന്നെങ്കിലുമൊരിക്കൽ തങ്ങളുടെ പ്രിയപ്പെട്ട മിശിഹാ വീണ്ടും കാറ്റലോണിയ യുടെ രക്ഷകൻ തിരിച്ചുവരും എന്ന് കരുതിയിരുന്നു.

ഇപ്പോൾ ഫ്രഞ്ച് ക്ലബ്ബിലെ ഒരു മിഡ്ഫീൽഡർ മെസ്സിയുടെ ഹൃദയത്തിൽ ഇപ്പോഴും ബാഴ്സലോണയാണ് അയാൾ അവിടേക്ക് തന്നെ തിരിച്ചു പോകുമെന്ന് പറഞ്ഞിരിക്കുകായാണ്. പിഎസ്ജി മിഡ്ഫീൽഡർ ആൻഡർ ഹെരേരയാണ്  മുണ്ടോ ഡിപോർട്ടീവോയോട് സംസാരിക്കവെ ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തിയത്.

മുൻ അത്ലെറ്റിക് ബിൽബാവോ താരം മെസ്സിയിൽ നിന്നും അദ്ദേഹത്തിന് ഏറ്റവും മികച്ച പ്രകടനം പുറത്തുവരും എന്താണ് ചെയ്യേണ്ടത് എന്നും ഈ അഭിമുഖത്തിൽ തന്നെ പറഞ്ഞിരുന്നു. താനുൾപ്പെടെയുള്ള സഹതാരങ്ങൾ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകിയാൽ ലയണൽ മെസ്സിയിൽ നിന്നും ഏറ്റവും മികച്ച പ്രകടനം തന്നെ തങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

ലയണൽ മെസ്സി കാറ്റലോണിയ ക്ലബ്ബിലേക്ക് തന്നെ തിരിച്ചു പോകാമെന്ന് പരോക്ഷമായി അദ്ദേഹം പലതവണയും പറഞ്ഞിട്ടുണ്ട്, അതിനൊപ്പം ഫ്രഞ്ച് ക്ലബ്ബിലെ സഹതാരത്തിന്റെ വെളിപ്പെടുത്തൽ കൂടി ആയപ്പോൾ ബാഴ്സലോണ ആരാധകർക്ക് ഏറെ ആഹ്ലാദകരമായ ഒരു തിരിച്ചുവരവ് മിശിഹാൽ നിന്നും പ്രതീക്ഷിക്കാം.

മെസ്സിക്കും ക്രിസ്ത്യാനോയ്ക്കും മറ്റൊരു അപൂർവ്വ റെക്കോഡ് കൂടി…

ചരിത്രത്തിലെ ഏറ്റവും മികച്ച നാലു താരങ്ങളുടെ പേര് വെളിപ്പെടുത്തി റൊണാൾഡോ