in

LOVELOVE CryCry LOLLOL OMGOMG AngryAngry

ലിയോ മെസ്സി ഇപ്പോഴും ബാഴ്സക്ക് പണം നേടികൊടുക്കുന്നു, ഉദാഹരണങ്ങൾ ഇതാ…

ലയണൽ മെസ്സി സൈൻ ചെയ്ത ക്യാപ്റ്റൻ ആംബാൻഡ് 643.5 യൂറോക്ക് വിറ്റു, 2020-2021 സീസണിലെ മെസ്സി സൈൻ ചെയ്ത ഒരു ജേഴ്സി 1,170 യൂറോക്ക് വിറ്റു, കൂടാതെ സാവി ഹെർണാണ്ടസും ആൻഡ്രേസ് ഇനിയേസ്റ്റയും ലയണൽ മെസ്സിയും ഒപ്പിട്ട ജേഴ്‌സി പോലും 2,950 യൂറോയ്ക്ക് വിറ്റിട്ടുണ്ട് എന്നതെല്ലാം ഇതിനു ഉദാഹരണമായി ചൂണ്ടികാണിക്കുന്നു,

ഏഴ് തവണ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ലയണൽ മെസ്സി, സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയോട് വിട പറഞ്ഞിട്ട് അല്പം മാസങ്ങൾ കഴിഞ്ഞു, നീണ്ട 21 വർഷത്തെ ബാഴ്സ സേവനത്തിൽ ലയണൽ മെസ്സി നേടിയെടുത്തതെല്ലാം അദ്ദേഹത്തിനെ ഫുട്ബോളിന്റെ ചരിത്രതാളുകളിൽ എത്തിച്ചു,

ലയണൽ മെസ്സി ബാഴ്സയോട് വിട പറഞ്ഞെങ്കിലും ഇപ്പോഴിതാ സ്പാനിഷ് മാധ്യമമായ AS പറയുന്നതനുസരിച്ച്, ലയണൽ മെസ്സിയിലൂടെ ഇപ്പോഴും ബാഴ്സലോണ പണം സമ്പാദിക്കുന്നുണ്ട്, ബാഴ്സലോണയുടെ ഒഫീഷ്യൽ സ്റ്റോറിൽ ഇപ്പോഴും ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട നിരവധി സാധനങ്ങളാണ് വിൽക്കപ്പെടുന്നത്,

ലയണൽ മെസ്സി സൈൻ ചെയ്ത ക്യാപ്റ്റൻ ആംബാൻഡ് 643.5 യൂറോക്ക് വിറ്റു, 2020-2021 സീസണിലെ മെസ്സി സൈൻ ചെയ്ത ഒരു ജേഴ്സി 1,170 യൂറോക്ക് വിറ്റു, കൂടാതെ സാവി ഹെർണാണ്ടസും ആൻഡ്രേസ് ഇനിയേസ്റ്റയും ലയണൽ മെസ്സിയും ഒപ്പിട്ട ജേഴ്‌സി പോലും 2,950 യൂറോയ്ക്ക് വിറ്റിട്ടുണ്ട് എന്നതെല്ലാം ഇതിനു ഉദാഹരണമായി ചൂണ്ടികാണിക്കുന്നു,

കൂടാതെ ബാഴ്സയുടെ ഒഫീഷ്യൽ സ്റ്റോറിൽ ബാഴ്സയുടെ ഇതിഹാസതാരങ്ങൾക്കൊപ്പം ഇപ്പോഴും ലയണൽ മെസ്സിയുടെ ചിത്രവും പേരും മറ്റുമെല്ലാം ഉപയോഗിക്കുന്നുണ്ട്, അതിന് ഉദാഹരണമാണ് ലയണൽ മെസ്സിയും സാവി ഹെർണാണ്ടസും ഇനിയേസ്റ്റയും ഒപ്പിട്ട 2013-14 സീസണിലെ ബാഴ്സയുടെ ഒരു കിറ്റ് 2,950 യൂറോക്ക് വിറ്റത്,

ലാലിഗയുടെ വേതനപരിധികൾ പാലിക്കുന്നതിന്റെ ഭാഗമായാണ് മെസ്സിക്ക് പുതിയ കരാർ നൽകാൻ ബാഴ്സലോണക്ക് കഴിയാഞ്ഞത്, അതോടെയാണ് ബാഴ്സയുമായി കരാർ പുതുക്കാമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന മെസ്സിക്ക്, തന്റെ പ്രിയക്ലബ്ബിനോട് വിട പറയേണ്ടി വന്നത്…

“മെസ്സി ശക്തി പ്രാപിക്കും” -ആരാധകർക്ക് ആശ്വാസം പകരുന്ന വാക്കുകളുമായി ഫ്രഞ്ച് ഫുട്ബോൾ ജേർണലിസ്റ്റ്

ഇറ്റലിക്കെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചില അടികൾ കിട്ടുമെന്ന് അറിയാമെന്ന് ബോനുച്ചി…