ഏറെ കോളിളക്കങ്ങൾക്കും അഭ്യൂഹങ്ങൾക്ക് ശേഷം ഫ്രഞ്ച് ക്ലബ്ബായ പാരീസ് ജർമനിലേക്ക് എത്തിയ ലയണൽ മെസ്സി വളരെ സന്തോഷവാനാണ് ഫ്രഞ്ച് ക്ലബ്ബിലെ ഓരോ നിമിഷവും അദ്ദേഹത്തിന് ആസ്വദിക്കാൻ കഴിയുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിൻറെ ഭാവ പ്രകടനങ്ങളിൽ നിന്നും മനസ്സിലായത്.
സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ മുൻ താരവും കൂടിയ അദ്ദേഹത്തിൻറെ വാക്കുകളിലും അദ്ദേഹത്തിൻറെ ആഹ്ലാദം പ്രകടമായിരുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ഇപ്രകാരമായിരുന്നു.

“ഇവിടെ ധാരാളം പ്രതിഭാധനരായ താരങ്ങളും ടെക്നിക്കൽ സ്റ്റാഫുകളും ഉണ്ടെന്ന് എനിക്കറിയാം, അവരോടൊപ്പം ചേർന്ന് പ്രവർത്തിച്ചുകൊണ്ട് മഹത്തായ എന്തെങ്കിലും ആരാധകർക്കും ക്ലബ്ബിനും കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. പ്രിൻസ് പാർക്ക് അറീനയിൽ പന്ത് തട്ടുവാൻ എൻറെ പാദങ്ങൾ കൊതിക്കുകയാണ് എനിക്കിനിയും കൂടുതൽ അതിനായി കാത്തിരിക്കാൻ വയ്യ”.
ബാഴ്സലോണയിലെതിനേക്കാൾ കാര്യങ്ങൾ വളരെ എളുപ്പമായിരിക്കും ലയണൽ മെസ്സിക്ക് പുതിയ ക്ലബ്ബിൽ. പ്രതിഭാധനരായ ഒരുപറ്റം താരങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ഫ്രഞ്ച് ക്ലബിൽ. ഈ കഴിയുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സൂപ്പർതാരങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു ഫ്രഞ്ച് ക്ലബ്ബിലേക്ക് നടന്നത്.
സ്പെയിനിൽ മെസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സഹതാരമായിരുന്നു നെയ്മർ ജൂനിയർ. പരമ്പരാഗത വൈരികളായ റയൽമാഡ്രിഡ് എഫ് സിയുടെ സൂപ്പർതാരമായ സെർജിയോ റാമോസ് തുടങ്ങി നിരവധി താരങ്ങൾ ആണ് ഇത്തവണ മെസ്സിക്കൊപ്പം കൂടുവാൻ ഫ്രഞ്ച് ക്ലബ്ബിൽ തയ്യാറായി നിൽക്കുന്നത്.
ശക്തമായ ഒരു താരനിര ഉണ്ടെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം നേട്ടം ഫ്രഞ്ച് ക്ലബ്ബിന് അകലെ തന്നെയാണ എന്നാൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കൊണ്ട് അമ്മാനമാടുന്ന റയൽമാഡ്രിഡ് മുൻ നായകൻ സെർജിയോ റാമോസും ലോക ഫുട്ബോളിന്റെ മിശിഹയും കൂടി ഫ്രഞ്ച് ക്ലബ്ബിലേക്ക് എത്തുമ്പോൾ ഇത്തവണ അവർ ആ സ്വപ്നം യാഥാർഥ്യമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.