in , , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

നോഹ അടുത്ത മത്സരത്തിൽ കളിക്കുമോ? സ്റ്റാറേയുടെ മറുപടി ഇപ്രകാരം

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ സൂപ്പർ താരം നോവ സദോയിയുടെ അഭാവം വലിയ രീതിയിൽ നിഴലിച്ചിരുന്നു. പരിക്ക് മൂലം രണ്ട് മത്സരങ്ങളും നഷ്ടമായ നോവ അടുത്ത മത്സരത്തിലെങ്കിലും കളിക്കുമോ എന്ന സംശയം ആരാധകർക്കുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സ്റ്റാറേയുടെ അറിയിപ്പ് എത്തിയിരിക്കുകയാണ്.

നോവ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും നവംബർ ഏഴിന് നടക്കുന്ന ഹൈദരാബാദുമായുള്ള മത്സരത്തിന് ശേഷമോ അല്ലെങ്കിൽ അന്താരാഷ്ട്ര ഇടവേള കഴിഞ്ഞുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ;ലോ താരം തിരിച്ചെത്തുമെന്നാണ് സ്റ്റാറേയുടെ അറിയിപ്പ്.

നവംബർ ഏഴിന് ഹൈദരാബാദുമായുള്ള മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഇടവേളയാണ്. ഇതിന് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നവംബർ 24 ന് ചെന്നൈയിൻ എഫ്സിക്കെതിരെയാണ്. ഈ രണ്ട് മത്സരങ്ങളിൽ ഏതെങ്കിലും ഒരു മത്സരത്തിൽ നോവ തിരിച്ചെത്തുമെന്നാണ് സ്റ്റാറേയുടെ വാക്കുകൾ.

അതേ സമയം കഴിഞ്ഞ ദിവസം നടന്ന മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. പരാജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയ്ന്റ്റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് താഴ്ന്നു.

നിലവിൽ കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ട് വിജയം, 3 തോൽവി രണ്ട് സമനില എന്നിങ്ങനെയായി ബ്ലാസ്റ്റേഴ്സിന് ആകെ എട്ട് പോയിന്റുകൾ മാത്രമാണ് സമ്പാദ്യം.

വില്ലനോ നായകനോ? ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണം സൂപ്പർ താരത്തിന്റെ അമിതാവേശമോ?

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ചെയ്തത് മോശമായി, തോൽവിയിൽ പ്രതികരിച്ചു കോച്ച്..