ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലെ ഒമ്പതാം മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ വരുന്ന നവംബർ 3ന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് ഈ മത്സരം നടക്കുക. ഇപ്പോളിത മത്സരത്തിന് മുന്നോടിയായുള്ള പ്രെസ്സ് കോൺഫറൻസിൽ മുംബൈക്കെതിരെയുള്ള മത്സരത്തിന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റഹ്ര.
മുംബൈക്കെതിരെയുള്ള മത്സരം വളരെയധികം ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നാണ് മിഖായേലാശാൻ പറഞ്ഞത്. “മുംബൈ ശക്തമായ എതിരാളികളാണ്. അവർക്ക് നല്ല പരിശീലകനും കളിക്കാരുമുണ്ട്. ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള മത്സരമായിരിക്കും, പക്ഷേ അവർക്കും ഇത് കഠിനമായ ഹോം മത്സരം കൂടിയായിരിക്കും.” എന്നാണ് മിഖായേൽ സ്റ്റഹ്ര പറഞ്ഞത്.
എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്‌സ് ഈ മത്സരം വിജയിക്കുമെന്ന പ്രതിക്ഷയിൽ തന്നെയാണ് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും. മത്സരം രാത്രി 7:30ക്കാണ് കിക്ക്ഓഫ്.