in , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സിനായി യുവ താരത്തിന്റെ ഗംഭീര പ്രകടനം; വാനോളം പുകഴ്ത്തി പരിശീലകൻ രംഗത്ത്…

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഇലവനിൽ ഇടം ലഭിക്കുകയും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് കൊറൂ സിംഗ്. ചെന്നൈക്കെതിരായ മത്സരത്തിൽ ഹെസ്സുസ് ജിമിനെസ് നേടിയ ഗോളിന് അസ്സിസ്റ്റ്‌ നൽകിയിരുന്നത് കൊറൂ സിംഗായിരുന്നു.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കൊറൂ ബ്ലാസ്റ്റേഴ്‌സിനായി അസ്സിസ്റ്റ്‌ നേടുന്നത്. നിലവിൽ ഐഎസ്എലിലെ ഏറ്റവും പ്രായം കുറഞ്ഞ അസ്സിസ്റ്റ്‌ നൽകിയ താരമാണ് കൊറൂ സിംഗ്.

ഇപ്പോളിത താരത്തെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റഹ്ര. “കൊറൂ ശരിക്കും കഴിവുള്ള ഒരു ആൺകുട്ടിയാണ്. അവനിൽ പെട്ടെന്ന് തന്നെ ഞങ്ങളുടെ ഗ്രൂപ്പിൽ മത്സരിക്കാൻ കഴിയുന്ന ഒരു വ്യക്തിയാണെന്ന് എനിക്ക് മനസ്സിലായി. കൊറൂന് അസാധാരണമായ ഗുണങ്ങളുണ്ട്. അവൻ്റെ വേഗതയും ഒറ്റയ്‌ക്കെതിരെയുള്ള കഴിവുകളും.  എന്നാൽ 90 മിനിറ്റുകൾ കളിപ്പിക്കാൻ കൊറൂ ഇതുവരെ തയ്യാറായിട്ടില്ല. ” എന്നാണ് മിഖായേൽ സ്റ്റഹ്ര.

ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് കൊറൂ സിംഗ്. നിലവിൽ മുന്നേറ്റ നിരയിലേക്ക് മികച്ച സംഭാവനയാണ് താരം നൽകുന്നത്. വരും ദിവസങ്ങളിൽ താരം ഇതിലും ഗംഭീര പ്രകടനം കാഴ്ച്ചവർക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

ഈയൊരു നാണക്കേടിന്റെ കണക്കുകൾ തിരുത്തുവാൻ ബ്ലാസ്റ്റേഴ്‌സ് ഒരു വർഷം കാത്തിരിക്കേണ്ടി വന്നു..

സൈനിങ്‌ അലേർട്ട്; യുവമധ്യനിര താരം ബ്ലാസ്റ്റേഴ്സിലേക്ക്