ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവുമധികം കഷ്ടപ്പെടുന്നത് ഗോൾകീപ്പിങ് പൊസിഷനിലായിരിക്കും. ഇതുവരെയുള്ള മത്സരങ്ങൾ നിന്ന് ഗോൾകീപ്പർമാരുടെ പിഴവുകൾ മൂലം രണ്ട് മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങേണ്ടി വന്നത്.
അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം ഗോൾകീപ്പറായ മലയാളി താരം സച്ചിന് സുരേഷ് പരിക്കിന്റെ പിടിയിലായിരുന്നു. ഇപ്പോളിത മുംബൈക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സച്ചിന് സുരേഷിന്റെ ലഭ്യത്തയെ കുറിച്ച് അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റഹ്ര.
സച്ചിന് സുരേഷ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരങ്ങളിൽ കളിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രെസ്സ് കോൺഫറൻസിൽ പരിശീലകൻ മിഖായേൽ സ്റ്റഹ്ര വ്യക്തമാക്കിയത്.
“സച്ചിൻ സുരേഷ് അടുത്ത മത്സരം കളിക്കാൻ ആഗ്രഹിക്കുന്നു. ഇൻ്റർനാഷണൽ ബ്രേക്കിന് മുമ്പ് ഞങ്ങൾക്ക് രണ്ട് പ്രധാന മത്സരങ്ങളുണ്ട്. അദ്ദേഹത്തിന് അവിടെ ഹാജരാകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.“ എന്നാണ് മിഖായേൽ സ്റ്റഹ്ര പറഞ്ഞത്.
എന്തിരുന്നാലും സച്ചിന് സുരേഷിന് ഈയൊരു തിരിച്ചുവരവിൽ വമ്പൻ പ്രകടനം കാഴ്ച്ചവെക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.