ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോവുന്നത്. ഇതോടകം സീസണിലെ ആദ്യ പതിനൊന്ന് മത്സരങ്ങളിൽ ആറും കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് സീസണുമായി താരതമ്യം ചെയ്യുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്‌സ് ആദ്യ പതിനൊന്ന് മത്സരത്തിൽ മൂന്നിൽ കൂടുതൽ മത്സരങ്ങളിൽ തോറ്റിട്ടില്ല.
എന്നാൽ മിഖായേൽ സ്റ്റഹ്രയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഇതോടകം ആറ് മത്സരങ്ങൾ തോറ്റ് കഴിഞ്ഞു. നിലവിൽ മിഖായേൽ സ്റ്റഹ്രക്കെതിരെ ഒട്ടേറെ വിമർശനവും രംഗത്ത് വരുന്നുണ്ട്. ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ 2021-22 സീസണിൽ ഒരു തോൽവിയും, 2022-23 സീസണിൽ മൂന്ന് തോൽവിയും, 2023-24 സീസണിൽ രണ്ട് തോൽവിയുമാണ് ആദ്യ പതിനൊന്ന് മത്സരത്തിൽ വഴങ്ങേണ്ടി വന്നത്.
ജയത്തിന്റെ കണക്കിലും മിഖായേൽ സ്റ്റഹ്രയേക്കാൾ ബഹുദൂരം മുൻപിലാണ് ഇവാൻ വുകമനോവിച്ച്. ഇവാനെ പുറത്താക്കി മിഖായേൽ സ്റ്റഹ്രയെ കൊണ്ടുവന്നത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് നടത്തിയ മോശം നീക്കങ്ങളിലൊന്നാണോ എന്ന് സംശയക്കേണ്ടതാണ്. ബ്ലാസ്റ്റേഴ്‌സ് ഇതേ പ്രകടനം തുടരുകയാണേൽ മിഖായേൽ സ്റ്റഹ്രയെ പുറത്താകേണ്ടി വരും.