ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധിയിലൂടെയാണ് മുന്നേറുന്നത്. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ പത്താം സ്ഥാനത്താണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ തുടർന്ന് ആരാധകർക്ക് പരിശീലകൻ മിഖായേൽ സ്റ്റഹ്രയെ പുറത്താക്കുമോയെന്ന സംശയം സാമൂഹിക മാധ്യമങ്ങൾ വഴി ഉന്നയിക്കാൻ തുടങ്ങിയിരുന്നു.
ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് CEO അഭിക് ചാറ്റർജി ഇത്തരം അഭ്യൂഹങ്ങളെ തള്ളികൊണ്ട് റംഗത്ത് വന്നിരിക്കുകയാണ്. മിഖായേലാശാൻ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുമെന്നത്തിന്റെ ശൂചനകൾ നൽകി അഭിക് ട്വിറ്റെർ വഴി ഇപ്പോളൊരു ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്.
നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ മിക്ക താരങ്ങളും ഇന്റർനാഷണൽ ബ്രേക്ക് ആഘോഷിക്കുകയാണ്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പൂർവാധിക ശക്തിയോടെ തിരിച്ചുവരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.