in

LOLLOL OMGOMG CryCry AngryAngry

രാഹുലിനും റാഷിദിനും വൻ വാഗ്ദാനങ്ങൾ, ലക്നൗവിന് എതിരെ പരാതിയുമായി ടീമുകൾ രംഗത്ത്.

രാഹുൽ പോവുന്നതോടെ പഞ്ചാബിന്റെ റിട്ടൻഷൻ അലങ്കോലം ആയേക്കും. 16 കോടി നൽകി നിലനിർത്താൻ ടീമിൽ പ്രമുഖർ ഒന്നുമില്ല. പഞ്ചാബ് ആരെയും നിലനിർത്താതെ മുഴുവൻ പർസുമായി ലേലത്തിലേക്ക് വരും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റാഷിദ് ഖാൻ പ്രശ്നം ഹൈദരാബാദിന് എളുപ്പം പരിഹരിക്കാൻ കഴിയുന്നതാണ്, പതിനാറ് കോടി നൽകി റാഷിദിനെ ഒന്നാം റിട്ടൻഷൻ ആക്കി നിലനിർത്താം. പക്ഷേ ടീമുകളുടെ

rahul and rashid

ടീമുകളിലെ പ്രധാനികൾ.
രാഹുൽ പഞ്ചാബിനോട് വിടപറയുന്നു എന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ സീസണിന്റെ അവസാനം തന്നെ വന്നതാണ്, പക്ഷെ അപ്രതീക്ഷിതമായ, എന്നാൽ ന്യായമായ വാർത്തയാണ് ഹൈദരാബാദിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വന്നത്, റാഷിദ് ഖാന് ഹൈദരാബാദിന്റെ രണ്ടാം റിറ്റൻഷൻ ആവാൻ താത്പര്യം ഇല്ലാ എന്നതായിരുന്നു അത്.

ലേലത്തിൽ വന്നാൽ പൊന്നും വില കൊടുത്ത് വാങ്ങാൻ ആളുണ്ട് എന്ന കാര്യം ഉറപ്പുള്ള താരങ്ങളാണ് ഇരുവരും – പക്ഷേ ഇവരുടെ തീരുമാനങ്ങൾക്ക് പിന്നിൽ  പുതിയ ലക്നൗ ഫ്രാഞ്ചൈസിയുടെ കരങ്ങൾ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്! രാഹുലിന് 20 കോടിയും റാഷിദ് ഖാന് 16 കോടിയും ലക്നൗ ഫ്രാഞ്ചൈസി വാഗ്ദാനം നൽകിയതായി പ്രമുഖ ഓൺലൈൻ മാധ്യമമായ ഇൻസൈഡ് സപ്പോർട്ട് ആണ് റിപ്പോര്‍ട്ട് ചെയ്തത്!

rahul and rashid

പുതിയ സീസണിന് തുടക്കം കുറിക്കുക മെഗാ ലേലത്തിലൂടെയാണ്, അതിന് മുന്നോടിയായി ടീമുകൾക്ക് പരമാവധി നാല് താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസം നാളെയും (നവംബര്‍ 30). ഈ സാഹചര്യത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്ലയേസിനെ തന്നെ നിലനിർത്താൻ ടീമുകൾ പരമാവധി ശ്രമിക്കുന്നുമുണ്ട്. ടീമുകൾ വാഗ്ദാനം ചെയ്യുന്ന സാലറിയിലോ, ടീമിൽ തുടരുന്നതിലോ പ്രശ്നമുള്ള പ്ലയേസിന് സ്വയം മാറി നിൽക്കാനുള്ള അവസരം ഉണ്ട് – അത്തരത്തിൽ മാറി നിൽക്കാൻ തീരുമാനിച്ചു എന്ന് ആദ്യമേ പറയപ്പെട്ട പ്ലയർ ആണ് ലോകേഷ് രാഹുൽ.

കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ രാഹുൽ ബാംഗ്ലൂരിലേക്ക് പോവും എന്നായിരുന്നു ആദ്യത്തെ അഭ്യൂഹങ്ങൾ. പക്ഷേ ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പറയുന്നത് പുതിയ ടീമുകളിൽ ഒന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ ആയി രാഹുൽ എത്തും എന്നാണ്.
അതേ സമയം റാഷിദ് ഖാന്റെ വാർത്ത ഏറ്റവും പുതിയത് ആണ്. ഇൻസൈഡ് സ്പോര്‍ടിന്റെ റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിസ്ഥാൻ ലെഗ്സ്പിന്നറിന് വേണ്ടിയും ലക്നൗ ഫ്രാഞ്ചൈസി വലവിരിച്ചു കഴിഞ്ഞു!

രാഹുൽ പോവുന്നതോടെ പഞ്ചാബിന്റെ റിട്ടൻഷൻ അലങ്കോലം ആയേക്കും. 16 കോടി നൽകി നിലനിർത്താൻ ടീമിൽ പ്രമുഖർ ഒന്നുമില്ല. പഞ്ചാബ് ആരെയും നിലനിർത്താതെ മുഴുവൻ പർസുമായി ലേലത്തിലേക്ക് വരും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റാഷിദ് ഖാൻ പ്രശ്നം ഹൈദരാബാദിന് എളുപ്പം പരിഹരിക്കാൻ കഴിയുന്നതാണ്, പതിനാറ് കോടി നൽകി റാഷിദിനെ ഒന്നാം റിട്ടൻഷൻ ആക്കി നിലനിർത്താം. പക്ഷേ ടീമുകളുടെ തീരുമാനം എന്താണ് എന്ന് കാത്തിരുന്ന് തന്നെ കാണണം!

എന്തുകൊണ്ട് മെസ്സിക്ക് ബാലൻഡിയോർ ലഭിക്കണം റാമോസ് പറയുന്നു…

റാഗ്‌നിക്കിനെതിരെ സീനിയർ താരങ്ങളുടെ പടയൊരുക്കം, പ്രതിഷേധം…