in , , ,

LOVELOVE CryCry LOLLOL

നിങ്ങളെ മിസ്സ് ചെയ്യുന്നു; മുൻ താരങ്ങളോട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

വിക്ടർ മോങ്കിൽ, ഇവാൻ കലിയുഷ്‌നി, അപോസ്റ്റലസ്‌ ജിയാനു, ഡയമന്തക്കോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പുതിയ വിദേശ താരങ്ങൾ. ഇതിൽ വിക്ടർ മോങ്കിലിന്റെ പ്രകടനം വിലയിരുത്താൻ ആരാധകർക്ക് സാധിച്ചിട്ടില്ല. കാരണം അദ്ദേഹത്തിന് തന്റെ പ്രകടനം കാണിക്കാനുള്ള പ്ലെയിങ് ടൈം ഇത് വരെ കിട്ടിയിട്ടില്ല. പുതിയ വിദേശ താരമായ ഇവാൻ കലിയുഷ്‌നിയുടെ പ്രകടനത്തിൽ ആരാധകർ തൃപ്തരാണ്. ആദ്യ മത്സരത്തിൽ തന്നെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് രണ്ട് ഗോളുകളടിച്ച ഇവാൻ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു.

ഒഡീഷയെക്കെതിരായ പരാജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശതാരങ്ങളെ കുറിച്ചാണ്. വിക്ടർ മോങ്കിൽ, ഇവാൻ കലിയുഷ്‌നി, അപോസ്റ്റലസ്‌ ജിയാനു, ഡയമന്തക്കോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പുതിയ വിദേശ താരങ്ങൾ. ഇതിൽ വിക്ടർ മോങ്കിലിന്റെ പ്രകടനം വിലയിരുത്താൻ ആരാധകർക്ക് സാധിച്ചിട്ടില്ല. കാരണം അദ്ദേഹത്തിന് തന്റെ പ്രകടനം കാണിക്കാനുള്ള പ്ലെയിങ് ടൈം ഇത് വരെ കിട്ടിയിട്ടില്ല. പുതിയ വിദേശ താരമായ ഇവാൻ കലിയുഷ്‌നിയുടെ പ്രകടനത്തിൽ ആരാധകർ തൃപ്തരാണ്. ആദ്യ മത്സരത്തിൽ തന്നെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് രണ്ട് ഗോളുകളടിച്ച ഇവാൻ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്സിന് ഇത്തവണ ടീമിലെത്തിച്ച രണ്ട് വിദേശതാരങ്ങളുടെ കാര്യത്തിൽ ആരാധകർ അത്ര ഓക്കേ അല്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം കീഴടക്കിയ ഡയസ്, അൽവാരോ വാസ്‌കസ് എന്നിവർക്ക് പകരക്കാരായാണ് ഡയമന്തക്കോസും ജിയാനും ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. എന്നാൽ 3 മത്സരങ്ങൾ പിന്നിടുമ്പോഴും ഇവർക്ക് അൽവാരോയുടേതോ ഡയസിന്റെതോ പകരക്കാരനാവാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

ഏത് സമയത്തും ഏത് ആംഗിളിൽ നിന്നും ഗോൾ നേടാൻ കെൽപ്പുള്ള താരമാണ് അൽവാരോ. എതിരാളികളുടെ പ്രതിരോധ നിരയിലേക്ക് ഇടിച്ച് കയറി ഗോൾ നേടാനും ഗോളിന് വഴിയൊരുക്കാനും കെൽപ്പുള്ള താരമാണ് ഡയസ്. എന്നാൽ ഇവർക്ക് പകരം ടീമിലെത്തിച്ച ഡയമന്തക്കോസിനും ജിയാനുവിനും അവർക്ക് പകരക്കാരനാവാൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ അൽവാരോയെയും ഡയസിനെയും മിസ് ചെയ്യുന്നു എന്നും ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നു.

കളിച്ച 3 മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്ന ഡയമന്തക്കോസിന് ഇത് വരെ ഗോൾ നേടാനായിട്ടില്ല. മധ്യ നിരയിൽ നിന്നും കൃത്യമായ പന്തുകൾ മുന്നേറ്റ നിരയിലേക്ക് എത്തുന്നില്ല എന്നതും മുന്നേറ്റ നിരയിലെ പുതിയ വിദേശ താരങ്ങൾ ലീഗുമായി ഇണങ്ങാൻ സമയമെടുക്കും എന്ന വാദവും മുന്നിലുണ്ടങ്കിലും കേവലം 20 മത്സരങ്ങൾ മാത്രമുള്ള ഐഎസ്എൽ പോലുള്ള ചെറിയ ദൈർഘ്യമുള്ള ലീഗിൽ ഈ വാദങ്ങൾക്ക് സ്ഥാനമില്ല.

വരും മത്സരങ്ങളിൽ ഇവർ ബ്ലാസ്റ്റേഴ്സിന് വേണ്ടി തിളങ്ങട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. കാരണം മുന്നേറ്റ നിര ഗോളുകൾ അടിച്ച് കൂട്ടിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളിൽ മുന്നോട്ട് പോകാനാവൂ. അതിനാൽ മുന്നേറ്റ നിരയിലെ ഈ സഖ്യത്തിന് മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

പണം കണ്ടെത്താൻ പുത്തൻ മാർഗം; ഒരൊറ്റ പേര് കൊണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സ്വന്തമാക്കിയത് കോടികൾ

ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി, മത്സരത്തിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെ