in ,

മിച്ചൽ മാർഷ് പുറത്ത്? പകരം ശ്രീലങ്കന്‍ താരം എന്ന് അഭ്യൂഹങ്ങൾ.

ഓസ്ട്രേലിയയുടെ സൂപ്പർ ഓൾറൗണ്ടർ മിച്ചൽ മാർഷ് ‘ചരിത്രം’ ആവർത്തിച്ചു. ഇത്തവണ പരിക്ക് കൊണ്ട് പ്രതീക്ഷ തകർത്തത് ഡൽഹി ക്യാപ്പിറ്റൽസിന്റേത്. നിലവിൽ നടക്കുന്ന പാകിസ്താന്‍ പരമ്പരയിൽ നിന്ന് പുറത്തായ മാർഷിന് IPL നഷ്ടമാവും എന്ന് ഉറപ്പായ മട്ടാണ്. ഇതേ സാഹചര്യത്തില്‍ വന്ന ഒരു ട്വീറ്റിൽ നിന്ന് പിറക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം മിച്ചൽ മാർഷിന്റെ പകരക്കാരൻ ഒരു ശ്രീലങ്കന്‍ താരമാണ് – ആരാധകർ ചൂണ്ടിക്കാട്ടുന്ന പേര് ദസുൻ ശാനകെയുടേത് ആണ്, പക്ഷെ അതിൽ ചില പ്രശ്നങ്ങളുണ്ട്.

മിച്ചൽ മാർഷിന് പരിക്ക് കാരണം മറ്റൊരു സീസൺ കൂടി നഷ്ടമാവുന്നു, ആ സ്ഥാനത്തേക്ക് എത്തുക ഒരു ശ്രീലങ്കന്‍ താരമെന്നതാണ് അഭ്യൂഹങ്ങൾ. മാർഷിന് പരിക്ക് കാരണം നഷ്ടമാവുന്ന ആദ്യ IPL അല്ല ഇത്. പലപ്പോഴും പരിക്ക് വില്ലനായ കരിയർ ആണ് മാർഷിന്റേത്. പക്ഷേ ഇത്തവണ തന്റെ ഇന്റർനാഷണൽ ക്രിക്കറ്റിലെ പ്രകടനങ്ങൾ കൊണ്ട് മാർഷ് ഡൽഹി ക്യാപ്പിറ്റൽസിന് വല്ലാത്ത പ്രതീക്ഷകൾ നൽകിയിരുന്നു!

ടിട്വന്റി ലോകകപ്പ് ഫൈനലിലെ താരമായ, മൂന്നാം നമ്പർ ബാറ്റർ ആയി അങ്ങേയറ്റം സ്ഥിരതയോടെ ബാറ്റ് ചെയ്ത മാർഷിനെ ഹൈദരാബാദിനോടും ഗുജറാത്തിനോടും യുദ്ധം നടത്തിയാണ് ഡൽഹി സ്വന്തമാക്കിയത്! അതും 6.5 കോടി എന്ന ഭീമമായ തുകക്ക്. നിലവില്‍ തന്നെ പരിക്കേറ്റ് പുറത്തിരിക്കുന്ന ആൻറിച്ച് നോർക്ക്യേ ഇല്ലാതെ കഷ്ടപ്പെടുന്ന ഡൽഹിക്ക് ഇത് വൻ തിരിച്ചടി ആവും! പാകിസ്ഥാന്‍ പരമ്പരയിൽ നിന്നും പുറത്തായി എന്നതിന് അർഥം IPL ഉം നഷ്ടമാവും എന്ന് തന്നെയാണ്!.

ഈ സംഭവങ്ങളോട് ചേർത്ത് വായിച്ചാൽ ‘അഭ്യൂഹങ്ങൾക്ക്’ തുടക്കമിടാവുന്ന ട്വീറ്റാണ് ശ്രീലങ്കൻ അത്ലലറ്റിക് റിലേഷന്‍ഷിപ്പ് മാനേജര്‍ ആയ അമില കലുകലഗെയുടെ ട്വീറ്റ്, ഇതിൽ പറയുന്നത് ഇത്രമാത്രമാണ് – ” ബിസിസിഐയുമായി മറ്റൊരു ഡീൽ ഉറപ്പിക്കുന്ന കാര്യത്തിൽ പ്രതീക്ഷയുണ്ട്. ഈ ഡീൽ ഉറപ്പിക്കാൻ ഞങ്ങൾക്ക് ആവുന്നതൊക്കെ ചെയ്തു എന്ന് വിശ്വസിക്കുന്നു, ഇന്ന് രാത്രിയോടെ കാര്യങ്ങളിൽ വ്യക്തത വരും.. “

ഇവിടെ പ്ലയറുടെ പേര് പറയുന്നില്ല, കാര്യങ്ങളിൽ വ്യക്തതയുമില്ല, എന്നാൽ മിച്ചൽ മാർഷിന്റെ പരിക്കുമായി ആണ് ക്രിക്കറ്റ് ആരാധകർ ഇതിനെ കൂട്ടി ചേർക്കാൻ ശ്രമിക്കുന്നത് – പകരക്കാരൻ ആയി കാണുന്നത് ശ്രീലങ്കന്‍ പരിമിത ഓവർ ക്യാപ്റ്റൻ ദസുൻ ശാനകെയും! ഇക്കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുന്ന ഓൾറൗണ്ടർക്ക് ഇന്ത്യയിൽ സപ്പോര്‍ട്ട് ലഭിച്ചിരുന്നു! ഒരുപക്ഷേ ഈ സീസണിൽ തന്നെ ശാനകെയെ IPL ൽ കണ്ടേക്കാം!

എന്നാൽ ഇത് പൂർണമായി ഉറപ്പിക്കാവുന്ന അഭ്യൂഹമല്ല. ഈ പറയുന്ന ശാനക ഇവർ മാനേജ് ചെയ്യുന്ന പ്ലയർ ആയിരുന്നില്ല. ഇയാൾ ഉദേശിക്കുന്ന പ്ലയർ ഒരു പക്ഷേ മറ്റൊരാളും ആവാം. ഇസുരു ഉദാന, തിസര പെരേര തുടങ്ങിയവരെ മാനേജ് ചെയ്യുന്നതും ഇതേ കമ്പനി ആണ്, ഇനി അവരിലൊരാൾ വന്നാലും അത്ഭുതങ്ങൾ ഇല്ല.

യുണൈറ്റഡിന്റെ പരിശീലകനാകുനതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് റൂണി..

ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് ഒരൊറ്റ നയം മാത്രം