in

LOVELOVE AngryAngry OMGOMG LOLLOL CryCry

വീഡിയോ – ബാലൻ ഡി ഓർ ചടങ്ങിനിടെ മെസ്സിയുടെ ഭാര്യയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു, പക്ഷെ മെസ്സി ചെയ്തത് കണ്ടോ…

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ലഭ്യമായിട്ടുണ്ട്. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ഒരു ഫുട്ബോൾ ഡയറക്ടർ അന്റോണല്ലയോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നുണ്ട്

Messi Balan Dor

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലയണൽ മെസ്സി, തന്റെ ഭാര്യയായ അന്റോണല്ല, മക്കളായ തിയാഗോ, മാറ്റെയോ, സിറോ എന്നിവർക്കൊപ്പമാണ് 2021 ബാലൻ ഡി ഓർ പുരസ്‌കാരദാന ചടങ്ങിനെത്തിയത്. ലയണൽ മെസ്സിയെ പോലെ അദ്ദേഹത്തിന്റെ മക്കൾ വസ്ത്രധാരണം ചെയ്തത് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

എന്നാൽ, ബാലൻ ഡി ഓർ ചടങ്ങിൽ ഫോട്ടോ എടുക്കുന്നതിനിടെ തന്റെ ഭാര്യയായ അന്റോണല്ലയോട് മാറിനിൽക്കാൻ പറഞ്ഞ ഒരു ഫുട്ബോൾ ഡയറക്ടർക്കെതിരെ ലയണൽ മെസ്സി ദേഷ്യം പ്രകടിപ്പിച്ചു, ഒപ്പം മാറിനിൽക്കാൻ ഒരുങ്ങിയ തന്റെ ഭാര്യയെ തിരിച്ചു വിളിച്ച്, തന്റെ ഫാമിലിക്കൊപ്പം ഫോട്ടോസ് എടുക്കുകയാണ് ലയണൽ മെസ്സി ചെയ്തത്.

Messi Balan Dor

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ലഭ്യമായിട്ടുണ്ട്. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ഒരു ഫുട്ബോൾ ഡയറക്ടർ അന്റോണല്ലയോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നു (മെസ്സിയുടെയും അദ്ദേഹത്തിന്റെ മക്കളുടെയും വസ്ത്രധാരണം ഒരേ പോലെയായതിനാലായിരിക്കാം അവരുടെ മാത്രം ഫോട്ടോക്ക് വേണ്ടി അയാൾ അന്റോണല്ലയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്), എന്നാൽ മാറിനിൽക്കാൻ ഒരുങ്ങുന്ന അന്റോണല്ലയെ മെസ്സി തിരികെ വിളിക്കുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും.

അതേസമയം, 2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരം ലെവന്റോസ്കി, ജോർജിഞ്ഞോ, ബെൻസെമ എന്നിവരെ മറികടന്ന് ലയണൽ മെസ്സി സ്വന്തമാക്കി. തന്റെ കരിയറിലെ ഏഴാമത് ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ ലയണൽ മെസ്സി തന്നെയാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ ജേതാവായ താരവും.

സിദാൻ PSG യിലേക്ക് വരുമോ?? ഒടുവിൽ PSG പ്രസിഡന്റ്‌ വ്യക്തമായി മറുപടി പറഞ്ഞു…

ഇനി പുതിയ രീതികൾ; ഐപിഎല്ലിൽ നിർണായക മാറ്റത്തിനൊരുങ്ങി ബിസിസിഐ