in

LOVELOVE

മാതൃകയാക്കിയത് ധോണിയുടെ തന്ത്രം; പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് ശേഷം ഹാർദിക് പാണ്ട്യ പറഞ്ഞത് കേട്ടോ (വീഡിയോ കാണാം)

ഏഷ്യ കപ്പിൽ ഇന്നലെത്ത മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയെ വിജയതീരത്തിലെത്തിച്ചതിന് ശേഷം ഹാർദിക് പാണ്ട്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്.ഇന്നലത്തെ മത്സരത്തിൽ സൂപ്പർ ഫിനിഷിങ് നടത്തിയതിന് ശേഷം താൻ മാതൃകയാക്കിയത് ധോണിയെയാണ് എന്നാണ് ഹാർദിക് പാണ്ട്യ പറഞ്ഞത്.

ഏഷ്യ കപ്പിൽ ഇന്നലെത്ത മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയെ വിജയതീരത്തിലെത്തിച്ചതിന് ശേഷം ഹാർദിക് പാണ്ട്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്.

ഇന്നലത്തെ മത്സരത്തിൽ സൂപ്പർ ഫിനിഷിങ് നടത്തിയതിന് ശേഷം താൻ മാതൃകയാക്കിയത് ധോണിയെയാണ് എന്നാണ് ഹാർദിക് പാണ്ട്യ പറഞ്ഞത്. സമ്മർദ്ദഘട്ടങ്ങളിൽ ശാന്തനയായി ബാറ്റ് വീശാൻ ധോണിയെയാണ് മാതൃകയാക്കിയത് എന്നാണ് ഹർദിക്കിന്റെ പ്രസ്താവന.

ധോണി പല സമ്മർദ്ദഘട്ടങ്ങളിലും വളരെ കൂളായി മത്സരം മുന്നോട്ട് കൊണ്ട് പോവാറുണ്ട്. പുറത്ത് എത്ര സമ്മർദ്ദം ഉണ്ടെങ്കിലും മനസ്സ് ശാന്തമാവണം. എങ്കിലേ മത്സരത്തിൽ മുന്നോട്ട് പോകാനാവൂ. ധോണി പല സാഹചര്യങ്ങളിലും ഇങ്ങനെ ചെയ്യുന്നത് താൻ കണ്ടിട്ടുണ്ട് എന്നും അതിനാൽ ഇന്നലത്തെ മത്സരത്തിൽ താൻ അവസാന ഓവറുകളിൽ അദ്ദേഹത്തെയാണ് മാതൃകയാക്കിയത് എന്നാണ് പാണ്ട്യയുടെ പ്രസ്താവന.

ഇന്നലെത്ത മത്സരത്തിൽ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 7 റൺസ് ആയിരുന്നു. മുഹമ്മദ്‌ നവസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ജഡേജ പുറത്താവുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ കാർത്തിക് ഒരു സിംഗിൾ നേടുകയിരുന്നു.

എന്നാൽ തൊട്ടടുത്ത പന്ത് ഡോട്ട് ബോൾ ആയതോടെ ഇന്ത്യ അൽപം സമ്മർദ്ദത്തിലാവുകയിരുന്നു. എന്നാൽ സമ്മർദ്ദത്തിൽ പതറാതെ ഹാർദിക് തൊട്ടടുത്ത പന്ത് സിക്സർ പറത്തി ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകായിരുന്നു.

ഏറ്റവും കൂടുതൽ പേർ കണ്ട അന്താരാഷ്ട്ര മത്സരം;ഡിജിറ്റൽ ലോകത്തും റെക്കോർഡിട്ട് ഇന്ത്യ-പാക് മത്സരം; ഇന്നലെ ഹോട്സ്റ്റാറിൽ മത്സരം കണ്ടവരുടെ കണക്കുകൾ പുറത്ത് വിട്ടു

നാളെ ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ?