in ,

മോഹൻലാൽ ബ്രാൻഡ് അംബാസിഡർ; തകർപ്പൻ നീക്കങ്ങളുമായി കേരള ക്രിക്കറ്റ്‌ ലീഗ്…

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള പ്രൊഫഷണൽ ടി20 ക്രിക്കറ്റ് ടൂർണമെന്റായ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന പതിപ്പിന്റെ ബ്രാൻഡ് അംബാസിഡറായി സൂപ്പർസ്റ്റാർ മോഹൻലാൽ ഒപ്പിട്ടു.

സെപ്റ്റംബർ 2 മുതൽ 19 വരെയാണ് കേരള ക്രിക്കറ്റ്‌ ലീഗ് നടക്കുക. കാര്യവട്ടത്തെ സ്‌പോർട്‌സ് ഹബ്ബിൽ നടക്കുന്ന ലീഗിന്റെ പ്രചരണ പരിപാടികൾക്ക് ഇനി മോഹൻലാൽ നേതൃത്വം നൽകും.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ കേരള ക്രിക്കറ്റ്‌ ലീഗിൽ ആറ് ടീമുകളായിരിക്കും പങ്കെടുക്കുക. ഫ്രാഞ്ചൈസി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി (താൽപ്പര്യം പ്രകടിപ്പികക്കൽ) ജൂലൈ 15 വരെയായിരിക്കും.

അതോടൊപ്പം KCLന്റെ താരം ലേലം വിളി ഓഗസ്റ്റിൽ നടക്കും. ടൂർണമെന്റ് സ്റ്റാർ സ്‌പോർട്‌സ് 1 ചാനലിലും ഡിജിറ്റൽ സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഫാൻകോഡിലും തത്സമയം സംപ്രേക്ഷണം ചെയ്യും. മൊത്തം 60 ലക്ഷം രൂപയാണ് KCLന്റെ സമ്മാനത്തുക.

നിർണായക ചർച്ചയിൽ രോഹിതും പാണ്ട്യയും മാത്രം; കോഹ്ലിയെ ഒഴിവാക്കി ബിസിസിഐ

നിയമനടപടി ഉറപ്പ്; യുവതാരത്തിനെതിരെ ബഗാൻ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്