in , , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ഐഎസ്എൽ വമ്പന്മാർക്ക് തിരച്ചടി; സ്വന്തമാക്കാൻ നിന്നിരുന്ന വിദേശ താരത്തെ കൈവിട്ട് പോയേക്കാം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായി ഐഎസ്എൽ ജേതാകളായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് സ്വന്തമാക്കാൻ നിന്നിരുന്ന ഓസ്ട്രേലിയൻ മുന്നേറ്റ താരം ജാമി മക്ലരെൻ മോഹൻ ബഗാന്റെ കൈയിൽ നിന്ന് കൈവിട്ട് പോയേക്കാം.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്‌ പ്രകാരം ജാമി മക്ലരെനെ സ്വന്തമാക്കാനായി ഇറാനിയൻ വമ്പൻമാരായ പെർസെപോളിസ് എഫ്‌സി രംഗത്ത് വന്നിട്ടുണ്ട്. ചില ഇറാനിയൻ മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. 

അതുകൊണ്ട് തന്നെ മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കാനായി ഇനി വളരെയധികം കഷ്ടപ്പെടേണ്ടി വരും. താരം കഴിഞ്ഞ സീസണിൽ ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിക്ക് വേണ്ടിയായിരുന്നു പന്ത് തട്ടിയിരുന്നത്.

അതോടൊപ്പം നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ രണ്ട് വർഷ കരാറിൽ താരത്തെ സ്വന്തമാക്കിയെന്നും 4.5 കോടി രൂപ താരത്തിന് വാർഷിക വരുമാനമായി ലഭിക്കുമെന്നൊക്കെയായിരുന്നു. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ഫിഫ നിയമം തിരിച്ചടിയായി;അൻവർ അലിയെ ബഗാന് നഷ്ടമായേക്കും

മുംബൈ ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ മത്സരത്തിന് സാധ്യത;ബ്ലാസ്റ്റേഴ്സിന് പിന്നാലെ മുംബൈ സിറ്റിയും തായ്ലാൻഡിലേക്ക്