in , , , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ഫിഫ നിയമം തിരിച്ചടിയായി;അൻവർ അലിയെ ബഗാന് നഷ്ടമായേക്കും

ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാന് വമ്പൻ തിരിച്ചടി. യുവതാരം അൻവർ അലിയെ ടീമിൽ നിലനിർത്താനുള്ള നീക്കങ്ങളിലാണ് ബഗാന് തിരിച്ചടി നേരിടേണ്ടി വന്നത്. ഫിഫയുടെ റെഗുലേഷൻ ഓൺ ദി സ്റ്റാറ്റസ് ആൻഡ് ട്രാൻസ്ഫർ ഓഫ് പ്ലയെർസ് ( ആർഎസ്ടിപി) നിയമമാണ് അൻവർ അലിയുടെ കാര്യത്തിൽ ബഗാന് തിരിച്ചടിയായത്.

ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാന് വമ്പൻ തിരിച്ചടി. യുവതാരം അൻവർ അലിയെ ടീമിൽ നിലനിർത്താനുള്ള നീക്കങ്ങളിലാണ് ബഗാന് തിരിച്ചടി നേരിടേണ്ടി വന്നത്. ഫിഫയുടെ റെഗുലേഷൻ ഓൺ ദി സ്റ്റാറ്റസ് ആൻഡ് ട്രാൻസ്ഫർ ഓഫ് പ്ലയെർസ് ( ആർഎസ്ടിപി) നിയമമാണ് അൻവർ അലിയുടെ കാര്യത്തിൽ ബഗാന് തിരിച്ചടിയായത്.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ദുർബലർ; തായ്ലാൻഡിലെ പദ്ധതികൾ പാളിയതായി സൂചന

ഐ ലീഗ് ക്ലബ് ഡൽഹി എഫ്സിയുടെ താരമാണ് അൻവർ അലി. ഡൽഹി എഫ്സിയിൽ നിന്നും ലോൺ വ്യവസ്ഥയിലാണ് താരം കഴിഞ്ഞ സീസണിൽ മോഹൻ ബഗാനിൽ എത്തിയത്. ഫിഫയുടെ നിയമപ്രകാരം ഒരു താരത്തിന് ഒരു സീസണിൽ കൂടുതൽ മറ്റൊരു ക്ലബ്ബിൽ ലോൺ വ്യവസ്ഥയിൽ കളിക്കാനാവില്ല.

ALSO READ: ആഭ്യന്തര, വിദേശ ട്രാൻസ്ഫറുകൾ; ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട 4 അപ്‌ഡേറ്റുകൾ പുറത്ത്

അതിനാൽ അടുത്ത സീസണിൽ അൻവർ അലിയെ നിലനിർത്തണമെങ്കിൽ താരത്തെ ബഗാന് സ്ഥിര കരാറിൽ സ്വന്തമാക്കേണ്ടി വരും. അല്ലാതെ ലോൺ വ്യവസ്ഥയിൽ വീണ്ടും ബഗാന് വേണ്ടി താരത്തിന് കളിക്കാനാവില്ല.

ALSO READ: ലക്ഷ്യം പകർന്ന് സ്റ്റാറെ; തായ്ലാൻഡിൽ നിന്നും ആരാധകർക്ക് ശുഭകരമായ കാഴ്ചകൾ

എന്നാൽ ബഗാൻ ഒഴികെയുള്ള വേറെ ഏത് ക്ലബ്ബിലും താരത്തിന് ലോൺ വ്യവസ്ഥയിൽ കളിക്കാം. ബഗാനിൽ കളിക്കണമെങ്കിൽ താരത്തിന് സ്ഥിര കരാറിൽ ബഗാൻ സ്വന്തമാക്കണം. എന്നാൽ താരത്തെ സ്വന്തമാക്കണമെങ്കിൽ ബഗാൻ മറ്റൊരു വലിയ കടമ്പ കൂടി കടക്കേണ്ടതുണ്ട്.

ALSO READ; യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് കൈ വിടുമോ?; പുതിയ നീക്കത്തിൽ ആശങ്ക

2027 വരെ അൻവർ അലിക്ക് ഡൽഹിയിൽ കരാറുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കണമെങ്കിൽ ഡൽഹി ചോദിക്കുന്ന ട്രാൻസ്ഫർ ഫീ ബഗാന് കൊടുക്കേണ്ടി വരും. കൂടാതെ അൻവർ അലിക്കായി മറ്റൊരു ക്ലബ് കൂടി രംഗത്തുണ്ട്. ഡൽഹിയുടെ കരാറിലുള്ള താരമായതിനാൽ ഏത് ക്ലബിന് വിൽക്കണം എന്ന കാര്യത്തിൽ ഡൽഹി എഫ്സിയാണ് തീരുമാനമെടുക്കേണ്ടത്.

ബ്ലാസ്റ്റേഴ്സിനോട് മുട്ടാൻ പുതിയ എതിരാളി; കേരളത്തിൽ നിന്നും പുതിയ ക്ലബ് വരുന്നു;പ്രഖ്യാപനമെത്തി

ഐഎസ്എൽ വമ്പന്മാർക്ക് തിരച്ചടി; സ്വന്തമാക്കാൻ നിന്നിരുന്ന വിദേശ താരത്തെ കൈവിട്ട് പോയേക്കാം…