in , ,

മൊയീൻ അലി എത്താൻ വൈകും, BCCI ഇടപെട്ടിട്ടും വൈകുന്നു, CSK പ്രശ്നത്തിൽ.

CSK യുടെ ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി എത്താൻ വൈകും. വിസ പ്രശ്നങ്ങളാണ് താരത്തിന്റെ യാത്രക്ക് തടസം നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ കിരീട നേട്ടത്തിൽ വലിയ പങ്ക് വഹിച്ച അലിയെ ഇത്തവണ 8 കോടി രൂപക്ക് നിലനിർത്തിയിരുന്നു.

മറ്റു ടീമുകളെ പരിക്കും ഇന്റർനാഷണൽ സീരീസുകളും വലക്കുമ്പോൾ CSK ക്ക് കിട്ടിയത് അപ്രതീക്ഷിതമായ ‘പണി’ ആണ്. സ്റ്റാർ ഓൾറൗണ്ടർ മൊയീൻ അലി ആണ് ആഴ്ച്ചകളായി വിസ അപ്രൂവൽ കാത്തിരിക്കുന്നത്.

” ഫെബ്രുവരി 28 നാണ് അലി വിസക്ക് വേണ്ടി അപേക്ഷിച്ചത്, ഇതിപ്പോൾ 20 ദിവസങ്ങളായി, അലി പതിവായി ഇന്ത്യ സന്ദര്‍ശിക്കുന്ന ആളാണ്, എന്നിട്ടും പേപറുകൾ അപ്രൂവൽ കിട്ടിയിട്ടില്ല. ഉടനെ തന്നെ ടീമിനൊപ്പം ചേരും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പേപറുകൾ ലഭിച്ചാൽ ഉടൻ തന്നെ തിരിക്കുമെന്ന് അലി അറിയിച്ചിട്ടുണ്ട്” എന്ന് സൂപ്പർ കിങ്സ് CEO കാശി വിശ്വനാഥന്‍ ക്രിക്ബസിനോട് പറഞ്ഞു.

ബിസിസിഐയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. തിങ്കളാഴ്ചയോടെ പേപറുകൾ ശരിയാവും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് – കാശി വിശ്വനാഥന്‍ കൂട്ടിച്ചേർത്തു.

ചെന്നൈ സൂപ്പര്‍ കിങ്സ് കഴിഞ്ഞ ഒരു മാസത്തോളമായി ഗുജറാത്തിലെ സൂറത്തിൽ ക്യാമ്പ് ചെയ്തിട്ടുണ്ട്. MS ധോനി ഉൾപ്പടെ പ്രമുഖ ഇന്ത്യൻ താരങ്ങളും അലി, പ്രിട്ടോറിയസ് ഒഴികെയുള്ള വിദേശ താരങ്ങളും ക്യാമ്പിനൊപ്പം ചേർന്നിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ CSK റണ്ണറപ്പുകൾ ആയ KKR നെ ആണ് ആദ്യ മത്സരത്തിൽ നേരിടുക. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ മാർച്ച് 26 നാണ് ആദ്യ മത്സരം.

CSK യുടെ സൗത്ത് ആഫ്രിക്കൻ ഓൾറൗണ്ടർ ഡ്വൊയ്ൻ പ്രിട്ടോറിയസിന് ആദ്യ മത്സരം നഷ്ടമാവും എന്ന വാർത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗ്ലാദേശിനോട് ഏകദിന പരമ്പര കളിക്കുന്ന സൗത്ത് ആഫ്രിക്കൻ ടീമിന്റെ ഭാഗമായ പ്രിട്ടോറിയസിന് ആദ്യ മത്സരത്തിന് മുന്നെ എത്താൻ സാധിക്കില്ല. എത്തിയാലും ക്വാറന്റൈൻ കഴിയാതെ ടീമിനൊപ്പം ചേരാൻ സാധിക്കില്ല.

അതേ സമയം ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ഒരു കോച്ചിങ് സ്റ്റാഫും സമാനമായ രീതിയിൽ ലണ്ടനിൽ കുടുങ്ങിയിട്ടുണ്ട്. ഗുജറാത്ത് തങ്ങളുടെ കോച്ചിങ് സ്റ്റാഫ് വിപുലമാക്കിയിരുന്നു. UK കാരനായ അബ്ദുല്‍ നയീം, മിഥുൻ മൻഹാസ് എന്നിവരാണ് പുതിയ കോച്ചിങ് സ്റ്റാഫുകൾ. മൻഹാസ് ടീമിനൊപ്പം ചേർന്നിട്ടുണ്ട്, പക്ഷെ നയീം പേപറുകൾ റെഡി ആവാനായി കാത്തിരിക്കുകയാണ്. ഈ പ്രശ്നങ്ങൾ ഉടനേ തന്നെ ശരിയാവും എന്ന് ഗുജറാത്ത് ടൈറ്റൻസ് ഒഫിഷ്യൽ പറഞ്ഞു.

ഫുട്ബോളിൽ കളിക്കാൻ ഏറ്റവും എളുപ്പമുള്ള മത്സരങ്ങളാണ് ഫൈനലുകളെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഓഗ്ബെച്ചേ ഐ എസ് ൽ കണ്ട എക്കാലത്തെയും മികച്ച താരം – ഇവാൻ വുകമനോവിച്